താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുന്നു. മുനിവാക്യത്തെ സദാ ധ്യാനിച്ചുതന്നെ ഞാൻ ഭവാന്മാരു ടെ ആഗമനത്തെ കാത്തിരിക്കുന്നു. ഇങ്ങിനെ കുറെക്കാലം ചെ ന്നപ്പോൾ ഋഷിവര്യനായ നിശാകരൻ സ്വർഗ്ഗംപ്രാപിച്ചു. ആ സംഭവത്തോടൊന്നിച്ചുതന്നെ എന്റെ ദുഖവും നിസ്സീമമാംവണ്ണം വർദ്ധിച്ചു. വല്ലവിധവും ജീവൻകളഞ്ഞാലൊ എന്നുകൂടി ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടു്. എങ്കിലും ഋഷിവാക്യമോർത്തു ഞാൻ അപ്പോഴെല്ലാം എന്റെ ഹൃദയത്തെ ഒരുവിധം അടക്കിവന്നു. "നീ പ്രാണനെ രക്ഷിക്കുക"എന്നു് ആ മഹാത്മാവു് എന്നോടു വളരെ പ്രാവശ്യം ബുദ്ധിയുപദേശിച്ചിട്ടുണ്ട്. ദീപ്തമായ അഗ്നി ശിഖ തമസ്സിനെയെന്നപ്പോലെ ആ ഉപദേശങ്ങളോരോന്നും എ ന്റെ തീവ്രതരമായ ദുഖത്തെ ഉപനയിച്ചു. ദുരാത്മാവായ രാവണന്റെ വീര്യം അറിഞ്ഞിരുന്നിട്ടുംകൂടി മൈഥിലിയെ അവനി ൽനിന്നും രക്ഷിക്കായ്കയാൽ ഞാൻ കുമാരനെ അതികഠിനം ശകാ രിച്ചു.ദേവിയുടെ വിലാപങ്ങളെല്ലാം അവൻ കേൾക്കയുണ്ടാ യി. എങ്കിലും രാമലക്ഷ്മണന്മാരൊക്കെ ദശരഥപ്രിയനായ എനി ക്കൊ ഹിതത്തെ ചെയ്യുവാൻ അവന്നു ബുദ്ധിയുണ്ടായില്ലല്ലോ." വനചാരികളായ ആ വാനരന്മാരോടു സമ്പാതി ഇങ്ങിനെ സംഭാ ഷ​ണം ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നു അവന്നു പക്ഷങ്ങൾ ഉത്ഭ വിച്ചു. അരുണഛദങ്ങളോടുകൂടിയ ആ പക്ഷങ്ങൾ കണ്ടു ഹ ർഷിതചിത്തനായ അവൻ വാനരന്മാരോടിങ്ങിനെ വചിച്ചു".ഹേ! കപികുഞ്ജരന്മാരെ! ആദിത്യരശ്മിയിൽ ദഹിച്ചുപോയ എന്റെ ചിറകുകൾ അമിതതേജസ്വിയായ നിശാകരമുനിയുടെ പ്രഭാവം നിമിത്തം ഇതാ വീണ്ടും ഉത്ഭവിച്ചിരിക്കുന്നു. നോക്കുവിൻ.യൌ വനത്തിലെന്നപോലെ എന്റെ പ്രനഷ്ഠങ്ങളായ പരാക്രമവും ബ ലപൌരുഷങ്ങളും ഇതാ എനിക്കു വീണ്ടുകിട്ടി. ഹേ! വീരപരാക്ര മികളെ!എന്റെ ഈ പക്ഷലാഭം നിങ്ങളുടെ കാര്യസിദ്ധിയെ

സൂചിപ്പിക്കുന്നു.നിങ്ങൾ വേണ്ടുംവണ്ണം യത്നംചെയ്യുവിൻ. സീ

തയെ കണ്ടുകിട്ടും നിശ്ചയം"ഇപ്രകാരം പറഞ്ഞു് പതഗോത്ത മനായ സമ്പാതി വീണ്ടുകിട്ടിയ തന്റെ പക്ഷവേഗവും മറ്റും പ

രീക്ഷിച്ചറിവാനുള്ള ജിജ്ഞാസയോടെ ഗിരിശൃംഗം വിട്ടു പറന്നു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/211&oldid=155906" എന്ന താളിൽനിന്ന് ശേഖരിച്ചത്