താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

175

ടുകൂടിയ ആ പ്രഹരാമററു രക്തം വമിച്ചുകൊണ്ടു് ദൈത്യപുംഗവ ൻ ഭൂമിയിൽ നിപതിച്ചു ഇങ്ങിനെ ആ അസുരനെ കൊന്ന ശേഷം ജയഭേരിയോടുകൂടെ അവർ വീണ്ടും ആ പർവ്വതത്തിന്റെ മററു ഭാഗങ്ങളും പരിശോധിച്ചു അനന്തരം അവർ അസംഖ്യം ഗഹ്വരങ്ങളോടുകൂടിയ മറെറാരു പ്രദേശത്തെ പ്രാപിച്ചു. നന്ന ക്ഷീണിച്ചപ്പോൾ അത്യന്തം ദുഃഖത്തോടുകൂടെ അവരെല്ലാവരും ഏകാന്തമായ ഒരു വൃക്ഷമൂലത്തിൽ ചെന്നിരുന്നു.

                 സർഗ്ഗം-49
  അനന്തരം പ്രാജ്ഞനായ അംഗദൻ മഹായത്നം നിമിത്തം

പരിശ്രന്തരായ ആ വാനരന്മാരെയെല്ലാം സമാശ്വസിപ്പിച്ചും കൊണ്ടു ശാന്തവാക്കുകൾ ഇങ്ങിനെ വചിച്ചു. "ഹേ! കപിവീര രെ! അസംഖ്യം വനങ്ങൾ, പർവ്വതങ്ങൾ, നദികൾ, ദുർഗ്ഗങ്ങൾ,ഗിരി ഗഹ്വരങ്ങൾ എന്നിവയെല്ലാം നാം തിരഞ്ഞു കഴിഞ്ഞു. ജാനകി യെ കണ്ടുകിട്ടിയതുമില്ല. അമരവനിതക്കു തുല്യമായ സീതയെ അപഹരിച്ചുകൊണ്ടുപോയ ആ രാക്ഷസനേയും നാം ഇവിടെ എ ങ്ങും കണ്ടില്ല. നമുക്കു നല്കിയിട്ടുള്ള അവധിയും ഇതാ അടുത്തുപോ യി. സുഗ്രീവനൊ-ഉഗ്രശാസനൻ. അതിനാൽ ഹേ! വാനര ന്മാരെ! ഇനിയും നാം ചുററുമുള്ള പല സ്ഥലങ്ങളും ചെന്നു ജാന കിയെ തിരയുക. ഈ അവസരത്തിൽ മടിയും മാലും നമുക്കു തീ രെ അനുചിതമാണ്. നിദ്രയെപ്പോലും നാം ഇപ്പോൾ പരിവ ർജ്ജിക്കേണം. ജാനകിയെ കണ്ടുകിട്ടുവാൻ തക്കവണ്ണം ഇനിയും നാം യത്നം ചെയ്യുക. അലസത, ഉത്സാഹമില്ലായ്മ, നിരാശ എന്നി വയ്ക്കു നാം അധീനരാകാഞ്ഞാൽ കാര്യസാദ്ധ്യം നിശ്ചയമാണ്. അതിനാലാണ് ഞാൻ ഇത്രയും പറയുന്നത്. നിങ്ങൾ ദുഃഖത്തെ തീരെ അകററുവിൻ. അതാ കാണുന്ന ദുർഗ്ഗങ്ങളും അതിന്നു ചുററു മുള്ള പ്രദേശങ്ങളുമെല്ലാം നമുക്കു ചെന്നു പരിശോധിക്കാം. കർമ്മ

ത്തിന്നു ഫലസിദ്ധി നിശ്ചയമാണെല്ലൊ. അലസത കാര്യഹാനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/180&oldid=155876" എന്ന താളിൽനിന്ന് ശേഖരിച്ചത്