താൾ:BADAR MALA.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താശിയദാകിനേ മുത്തും മാണിക്കവും
തങ്കത്തിൽ കൊത്തിഫ്ഫദിത്തിട്ട് കോത്തേഫോൽ
നേശ ബദ്രീങ്കൾ ആണൊരു ഫേരിനാ
നീർത്തി ഞാൻ മുന്നൂറ്റ് അറുഫത്തിമൂന്നോളം
രാശിയം മൻഫാട്ടിൽ നാമമതാം കുഞ്ഞ്
രായൻ അത് യെണ്ടെ ഈ ആസ്വി യെനിക്കുള്ളേ
ദോഷം വിടുത്തിട്ട് അഹ് ലുൽ ബദ്‌റാണേ
ദയ്യാനെ യെന്നും നിഅ്മത്തിലാക്ക് അല്ലാഹ്
അറിവും അഖലും അത് ഒന്നുമേ കൂടാതെ
അധികം ഫിശച്ചൊരു ഫാവി ഞാനാകുമേ
ചെറുതും കബീറും അകവും ഫുറവും ഒക്കാ
ചേർച്ചയിൽ കാണും ബസ്വീർ നീ ആകുമേ
നരനാർ ഇടക്കൊരു നാമൂസിനല്ലാ ഞാൻ
നള്മിദ് ചെയ്തതെൻ ആലം ഉടയോനെ
മറിവോ ഇടർച്ചാ ഇടുക്കകം ഉണ്ടെങ്കിൽ
ബദ്രീങ്ങൾ ഹഖ്ഖാണെഹ് വിട്ട് ഫൊറുക്കല്ലാഹ്
അല്ലാഹ് വിനോട് അവർ യേറ്റം അടുഫ്‌ഫോരാം
ആദരാവാനേ സ്വർഗം ഉടയോവർ
എല്ലാ ദിനമും ഹയാതായി നിഫ്‌ഫോരാം
യെല്ലാ ശഹീദോർക്കും രാജാക്കളാണോവർ
അല്ലും പകലും ഇറകൾ ഉദിക്കും നാൾ
അണ്ടം അതുക്കുടൻ ലെങ്കെന്ന് നാളിലും
ഖല്ലാഖെ നിന്റെ രിളാ അവർക്കെല്ലാർക്കും
ഖൈറാലെ യെന്നും ബശങ്ങണം മന്നാനേ

"https://ml.wikisource.org/w/index.php?title=താൾ:BADAR_MALA.pdf/11&oldid=218471" എന്ന താളിൽനിന്ന് ശേഖരിച്ചത്