Jump to content

താൾ:Adhyathmavicharam Pana.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപവാദക്രമമിനിച്ചൊല്ലുന്നേൻ
ഉപദേശക്രമേണ ഗുരുതന്റെ.
അനാദിയായനിർവാച്യരൂപമായ്
ദുർഘടത്തെ ഘടിപ്പിക്ക ശീലമായ്
ത്രിഗുണാത്മികയാം ഭഗവത് ശക്തി-
രൂപയാകിയ മായകൊണ്ടിങ്ങനെ
കല്പിതമാം ജഗത്തിലെ ദുഃഖങ്ങൾ
അല്പമല്ല വിചാരിച്ചു കാണുമ്പോൾ.
ദേഹാദികളിലാത്മബുദ്ധികൊണ്ടു
ഗേഹവിത്തകളത്രപുത്രാദിയിൽ.
സത്യത്വബുദ്ധികൊണ്ടു നിരന്തരം
സക്തന്മാരായി തദ്വിയോഗാദിയിൽ
നിത്യദുഃഖിതന്മാരായി മോഹംകൊ-
ണ്ടത്യന്തം വലഞ്ഞീടുന്നു ജീവന്മാർ.
ഇഷ്ടം സാധിച്ചനിഷ്ടം കളവതി-
നൊട്ടുംതന്നെയെളുതല്ലെന്നാകയാൽ
ചിന്തയായുള്ള ചെന്തീയിൽ വീണവർ
വെന്തുരുകുന്നതെന്തു പറയാവൂ.
വിചിത്രങ്ങളാം കർമ്മഫലങ്ങളാ-
ലമുത്രേഹ പരിഭ്രമിച്ചീടുന്നു.
സന്മാർഗ്ഗത്തെയറിയാതെ പോയവർ
ദുർമ്മതികളൊരുകാലമെങ്കിലും
ജ്ഞാനമുള്ള മഹാപുരുഷന്മാരെ-
ത്താനറിഞ്ഞവർ കണ്ടിട്ടുമില്ലല്ലോ
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/29&oldid=153295" എന്ന താളിൽനിന്ന് ശേഖരിച്ചത്