Jump to content

താൾ:Adhyapakamithram part1.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓം ഗുരവേ നമ

അധ്യാപകമിത്രം

ഭാഷാധ്യാപനം


൧. ഭാഷ-ഉത്പത്തിവിവേകവിശിഷ്ടനെന്നു പ്രശംസിയ്ക്കപ്പെടുന്ന മനുഷ്യൻ നിയതിയുടെ മൂകസന്താനങ്ങളിൽ ഒന്നായിട്ടത്രേ, ഭൂപ്രവേശം ചെയ്തത്. എന്നാൽപ്രകൃതിവിലാസങ്ങൾ മനുഷ്യനിൽ മാത്രംമായ് പ്രവർത്തിച്ചുപോൽ. ഈക്ഷണം നിമിത്തം ആ ഭാവഭേദങ്ങൾ അവൻ ഉള്ളിൽ കടന്നു ആന്തരസത്വത്തിൽഅനേകം അനുഭാവങ്ങളെ ഉദിപ്പിച്ചുതുടങ്ങി. അനുഭാവങ്ങളുടെ സ്വഭാവത്തിനും ശക്തിയും അനുരൂപമായ്പ്രേരിപ്പിയ്ക്കപ്പെട്ട പ്രാണൻ, കണ്ഠസിരകളെ ഉരസിക്കൊണ്ട് നിമിയ്ക്കയും, നിർമിച്ച വഴി, ശബ്ദങ്ങളെ ജനിപ്പിയും ചെയ്തു. ഇപ്രകാരം പൂവികന്മാരുടെ അനുഭാവങ്ങൾ,അഥവാ, ആശയങ്ങൾ ഘനീഭവിച്ചുണ്ടായ ശബ്ദങ്ങളക്രമേണ അനുഭവാപാര കോശങ്ങളായ് എണ്ണത്തിലും തിണ്ണത്തിലും വളർന്നു വന്നിരിയ്ക്കുന്നതു്. പലരുടേയും പ്രയോഗത്തിൽ ഇവയ്ക്ക് ഒരു മുറയും വന്നുകൂടീട്ടുണ്ട്. ഈ ശബ്ദസമുച്ചയം കാലദേശാവസ്ഥകളാകുന്ന ഉപാധികളിൽ പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:Adhyapakamithram_part1.pdf/7&oldid=219059" എന്ന താളിൽനിന്ന് ശേഖരിച്ചത്