യം ൧൧] | വൈദ്യശാസ്ത്രത്തിന്നുസംഭവിച്ച മാറ്റങ്ങൾ | ൨0൧ |
യിരിക്കുമ്പോൾ സഹോദരന്മാരായ രണ്ടു വൈദ്യന്മാർ ധാരാപുരത്തിൽ വന്നു. അവർ ദീനം നല്ലവണ്ണം പരിശോധിച്ചശേഷം ശസ്ത്രക്രിയ ചെയ്യാതെ സുഖം കിട്ടുവാൻ പ്രയാസമാണെന്നു തീർച്ചപ്പെടുത്തി. അതുപ്രകാരം, അവർ അദ്ദേഹത്തെ ബോധം കെടുത്തുവാനായി 'സമ്മോഹിനി' എന്ന ഒരു മരുന്നു കൊടുത്തു. മരുന്നിന്റെ ശക്തികൊണ്ട് അദ്ദേഹത്തിന്നു തീരെ തന്റേടമില്ലാതായപ്പോൾ, അവർ അദ്ദേഹത്തിന്റെ തലയോടു കീറി രോഗകാരണത്തെ തലച്ചോറിൽനിന്നു നീക്കിക്കളയുകയും, ദ്വാരമടച്ചു തുന്നിക്കെട്ടി വ്രണവിരോപണമായ മരുന്നു വെക്കുകയും ചെയ്തു. പിന്നെ അവർ അദ്ദേഹത്തിന്റെ ബോധക്കേടു തീർക്കുവാനായി 'സഞ്ജീവനി' എന്നു പറയുന്ന വേറെ ഒരു മരുന്നു കൊടുക്കുകയും, അതുകൊണ്ട് അദ്ദേഹത്തിന്നു ബോധക്ഷയം തീർന്നു പൂർണ്ണസുഖം ലഭിക്കുകയും ചെയ്തിട്ടുള്ളതായി പറയപ്പെട്ടിരിക്കുന്നു. ഈ സംഗതിയിൽനിന്ന്, ആധുനികശാസ്ത്രത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണെന്നു വെച്ചിട്ടുള്ള മസ്തിഷ്ക ശസ്ത്രക്രിയ (തലച്ചോറിനെ സംബന്ധിച്ച ശസ്ത്രക്രിയ) പണ്ട് ഇന്ത്യക്കാർക്ക് അറിവില്ലാത്തതായിരുന്നില്ലെന്ന് നല്ലവണ്ണം തെളിയുന്നുണ്ടല്ലൊ, എന്നാൽ ഇങ്ങിനെ ഒരു ഉദാഹരണം മാത്രമല്ലതാനും. ബുദ്ധന്റെ അംഗവൈദ്യനായ ജീവകൻ തലയോടിനെ സംബന്ധിച്ച ശസ്ത്രക്രിയകൾ ഏറ്റവും വലിയ വിജയത്തോടുകൂടി ചെയ്തിട്ടുണ്ടെന്നുള്ളതിന്നു ലക്ഷ്യമുണ്ട്. അതിന്നു പുറമെ, ഉദരം കീറി പലേ രോഗങ്ങളും സുഖപ്പെടുത്തീട്ടുള്ളതിന്നും വളരെ തെളിവുകളുണ്ട്. ഇങ്ങിനെ നോക്കുമ്പോൾ 'ആധുനികശസ്ത്രവിദ്യയുടെ വിജയങ്ങൾ' ആണെന്നു വെച്ചിരിക്കുന്ന പല ശസ്ത്രകർമ്മങ്ങളും പൂർവ്വഹിന്തുക്കൾ ചെയ്തിരുന്നു എന്ന് കാണാം. അവരുടെ 'സമ്മോഹിനി" ആധുനികന്മാരുടെ 'ക്ലോറൊഫോറ'ത്തിന്നു പകരമായിരുന്നു