താൾ:Aarya Vaidya charithram 1920.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൧] വൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ ൧നു൭


ദ്യമായി ഉപദേശിച്ചത് ഈജിപ്തിൽ വെച്ചാണെന്നും, അവിടെയുള്ള പ്രധാനനദിക്കു 'നീലനദി' എന്ന പേർ ഒരു സമയം അദ്ദേഹത്തിൽനിന്നു സിദ്ധിച്ചതായിരിക്കുമെന്നും മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളൂ. അതിന്നുപുറമെ, വിശ്വാമിത്രൻ രാജ്യം രക്ഷിച്ചിരുന്നകാലത്തു മനവീണൻ എന്നൊരു രാജാവിനെ ബ്രാഹ്മണരൊക്കെക്കൂടി ഭ്രഷ്ടനാക്കിയതിനാൽ അദ്ദേഹം തന്റെ എല്ലാ അനുചരന്മാരോടും കൂടി ഇവിടെനിന്നു പുറപ്പെട്ടുപോയി എന്നും, 'ആൎയ്യാ', (ഇരാൻ അല്ലെങ്കിൽ പേർഷ്യാരാജ്യം), ബൎയ്യാ, (അറേബിയാ), 'മിശ്രം' (ഈജിപ്ത്) എന്നീ പ്രദേശങ്ങളിൽകൂടി കടന്നു പോയിട്ടുണ്ടെന്നും പറയപ്പെട്ടിരിക്കുന്നു. പിന്നെ യയാതിയുടെ നാലുമക്കൾ അവരുടെ അച്ഛന്റെ ശാപം നിമിത്തം പടിഞ്ഞാട്ടു കടന്നുപോയി എന്നും, അവിടെ അവർ മ്ലേച്ഛജാതിക്കാരുടെ പൂർവ്വന്മാരായിത്തീർന്നു എന്നും ഭാരതത്തിൽ കാണുന്നു. എന്നാൽ ഒരുസമയം ഈ സംഗതിയിൽ നിന്നായിരിക്കാം 'മിശ്രം' (കൂടിക്കലർന്നത്) എന്ന പേർ ഉണ്ടായിത്തീർന്നത്.

ഈജിപ്തുരാജ്യം വളരെ വളരെ കാലത്തിന്നു മുമ്പ് ഇന്ത്യയിലെ ആൎയ്യന്മാർ കുടിയേറിപ്പാർത്തതായിരിക്കണമെന്നു സർ വില്യം ജോൺസ് വിശ്വസിച്ചിട്ടുള്ളതായി 'റോയൽ ഏഷ്യാട്ടിക്ക് സൊസൈറ്റിയുടെ റിപ്പോർട്ടിൽ' കാണുന്നു; എന്നുമാത്രമല്ല, മേജർ പിൽഫോർഡിനെപ്പോലെയുള്ള ഗ്രന്ഥകർത്താക്കന്മാരും പുരാണങ്ങളിൽ കാണുന്ന 'മിശ്രസ്ഥാനം' ഈജിപ്തിന്റെ പണ്ടത്തെ പേരായ പണ്ടത്തെ പേരായ 'മിശ്ര'മല്ലാതെ മറ്റൊന്നുമല്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇതിന്നെതിരായി ഈജിപ്തുകാർ എന്നെങ്കിലും ഇന്ത്യയിലേക്കു വന്നു പാർത്തിട്ടുണ്ടെന്നു പറയുവാൻ യാതൊരു ലക്ഷ്യവുമില്ലതാനും. ഇങ്ങിനെ ഓരൊ സംഗതികൊണ്ടു കിട്ടുന്ന തെളിവുകളാൽ ലൂയി ജേക്കോറിയട്ടു മുതലായ യൂറോപ്പിലെ ഗ്രന്ഥകാരന്മാർക്ക്, ഈജിപ്തു ഗ്രീസ്സിന്നു പരിഷ്കാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/212&oldid=155609" എന്ന താളിൽനിന്ന് ശേഖരിച്ചത്