യം ൯] | വൈദ്യന്റെ ഗുണങ്ങളും മറ്റും | ൧൬൯ |
ല്ലെങ്കിൽ എണ്ണയോ കുടിക്കുക, വെറും പരുത്തി ഭസ്മം അസ്ഥികൾ ഇവയെ കാണുക, തലമൊട്ടയടിച്ചു കറുത്ത ഒരാൾ ഒരു കോവർകഴുതയുടെ പുറത്തു കയറി തെക്കോട്ടു പോകുന്നതായികാണുക ഇങ്ങിനെയുള്ള സ്വപ്നങ്ങളെല്ലാം ചീത്തയാണെന്നാണു വെച്ചിട്ടുള്ളത്. സ്വസ്ഥനായ ഒരാൾ ഈ വക സ്വപ്നങ്ങൾ വല്ലതും കണ്ടാൽ ഉടനെ ദീനം പിടിക്കുകയും, രോഗിയാണു കണ്ടതെങ്കിൽ രോഗം അധികമായിത്തീരുകയും ചെയ്യും. എന്നാൽ അപ്പോൾ ജീവിച്ചിരിക്കുന്ന രാജാക്കന്മാർ, സ്നേഹിതന്മാർ, അല്ലെങ്കിൽ ബ്രാഹ്മണർ, പുണ്യസ്ഥലങ്ങൾ, നിർമ്മലങ്ങളായ ജലാശയങ്ങൾ, വണ്ടുകൾ, അട്ടകൾ, പശുക്കൾ, മേലൊക്കെ ചളിവെച്ചുതേച്ച അവനവന്റെ സ്വരൂപം ഇങ്ങിനെ എന്തെങ്കിലും കാണുക; കുട, കണ്ണാടി, വിഷം, എന്നിവ ലഭിക്കുക; പൎവ്വതങ്ങളിലോ, ആനപ്പുറത്തോ, കുതിരപ്പുറത്തോ കയറുക; തന്റെ മരണം ഭവിക്കുന്നതായി കാണുക; ഇങ്ങിനെയുള്ള സ്വപ്നങ്ങൾ സുഖശരീരിയാണു കാണുന്നതെങ്കിൽ ആയാൾക്കു പിന്നെയും അധികം സുഖമുണ്ടായിക്കൊണ്ടിരിക്കുകയും, രോഗിയാണെങ്കിൽ ദീനം ആശ്വാസപ്പെടുകയും ചെയ്യും. പനി പിടിച്ചു കിടക്കുന്ന ആൾ സ്വപ്നത്തിൽ ഒരു ശ്വാവിനാൽ ആകർഷിക്കപ്പെടുന്നതും, മൂത്രാഘാതം രക്താതിസാരം അല്ലെങ്കിൽ സൎവ്വാംഗശോഫം ഇതിൽ ഏതെങ്കിലുമുള്ള ഒരാൾ വെള്ളം കാണുന്നതും, അപസ്മാരരോഗമുള്ള ആൾ ശവത്തെ കാണുന്നതും അനുകൂലമല്ലാത്ത സ്വപ്നങ്ങളാകുന്നു. അങ്ങിനെതന്നെ, ഒരു കുഷ്ഠരോഗി എണ്ണ കുടിക്കുന്നതായും, ഗുന്മന്റെ ഉപദ്രവമുള്ള ആൾ സസ്യങ്ങൾ ഭക്ഷിക്കുന്നതായും, നീർദോഷമുള്ള ആൾ മധുരപലഹാരങ്ങൾ തിന്നുന്നതായും, ശ്വാസരോഗി സ്വപ്നത്തിൽ സഞ്ചരിക്കുന്നതായും, പാണ്ഢുരോഗി മഞ്ഞനിറത്തിലുള്ള ആഹാരങ്ങൾ ഭക്ഷിക്കുന്നതായും സ്വപ്നം കണ്ടാൽ അതും വളരെ ചീത്തയായി