താൾ:Aarya Vaidya charithram 1920.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ർ൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ണ്ടം, ഭസ്മം, മന്ഥ,[1] മോദകം, ലേഹം, വടിക, വൎത്തി, വസ്തി, ശുക്തം, സേചനം, സ്രുതാംബു, സ്വരസം, സ്വേദം, ഹിമം, ക്ഷാരം, എന്നിവയാകുന്നു. ഇതിൽ ചിലത് അകത്തേക്കോ അല്ലെങ്കിൽ പുറത്തേക്കൊ മാത്രവും, ചിലതു തരം പോലെ രണ്ടിടത്തേക്കും പ്രയോഗിക്കപ്പെടുന്നതായിരിക്കും.

ഔഷധങ്ങളെ ഉണ്ടാക്കുന്നതിലും, പിന്നെ ഉപയോഗിക്കുന്നതിലും ആവശ്യമായ അളവുകളുടേയും തൂക്കങ്ങളുടേയും വിവരം കൂടി പ്രാചീനന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്. ഇതിന്ന് അവർ "മാനപരിഭാഷ" എന്നാണു പേർ പറയുന്നത്. അതുതന്നെ "മാഗധപരിഭാഷ" എന്നും "കലിംഗപരിഭാഷ" എന്നും രണ്ടു പ്രകാരത്തിലുണ്ട്. അതിൽ വെച്ചു 'മാഗധപരിഭാഷ'യാണു അധികം നല്ലതെന്നും ചരകാചാൎയ്യൻ പറഞ്ഞിരിക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ ഓരോ ദിക്കുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന അളവുകൾക്കും തൂക്കങ്ങൾക്കും വളരെ വ്യത്യാസം കാണുമെങ്കിലും, വൈദ്യന്മാർ അവരുടെ ചികിത്സാവിഷയത്തിൽ ഇന്നും പ്രാചീനപരിഭാഷതന്നെയാണു സ്വീകരിച്ചുവരുന്നത്. ശാർങ്ഗധരൻ തൂക്കങ്ങൾക്കു താഴെ പറയുന്ന ഒരു പട്ടിക കാണിച്ചിരിക്കുന്നു:--

30 പരമാണു = 1 ത്രസരേണു.
6 ത്രസരേണു(വംശി) = 1 മരീചി.
6 മരീചി = 1 രാജിക.
3 രാജിക = 1 സർഷപം.
8 സർഷപം = 1 യവം.
4 യവം = 1 ഗുഞ്ജാ.
6 ഗുഞ്ജ = 1 മാഷകം.
4 മാഷകം = 1 ശാണം.
2 ശാണം = 1 കോലം.

  1. മാനഞ്ച ദ്വിവിധം പ്രാഹുഃ കാലിംഗം മാഗധം തഥാ
    കാലിംഗാന്മാഗധം ശ്രേഷ്ടമേവം മാനവിദോ വിദുഃ
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/161&oldid=155552" എന്ന താളിൽനിന്ന് ശേഖരിച്ചത്