താൾ:A Malayalam medical dictionary (IA b30092620).pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭


ഖസ്പടികം. സൂർയ്യകാന്തം, ചന്ത്രകാന്തം, പളുങ്കു.

ഖാ


ഖാനോദകം. തെങ്ങു വൃക്ഷം.

ഖു


ഖുരം. ചിപ്പിമരം.

ഖേ


ഖേചരം. മുത്തെങ്ങാ.

ഗഗനചരം. മുത്തെങ്ങാ.
ഗഗനചാരി. മുത്തെങ്ങാ.
ഗഗനദ്ധ്യജം. എരിക്ക, മുത്തെങ്ങാ.
ഗജകണാ. അത്തിത്തിപ്പലി.
ഗജകർണ്ണികാ. മാറാമ്പു.
ഗജകൃഷ്ണാ. അത്തിത്തിപ്പലി.
ഗജചിൽബിടി. പേക്കുമ്മട്ടി.
ഗജദന്തം. ആനക്കൊമ്പു.
ഗജപിപ്പിലി. അത്തിത്തിപ്പലി.
ഗജഭക്ഷം. ചിറ്റീന്തൽ.
ഗജഭക്ഷ്യാ. ചിറ്റീന്തൽ.
ഗജം. ആന.
ഗജാശനം. അരയാൽ.
ഗജാഹ്വം. അത്തിത്തിപ്പലി.
ഗജോപകുല്യാ. അത്തിത്തിപ്പലി.
ഗണരൂപം. എരിക്കു.
ഗണരൂപകം. എരിക്കു.
ഗണഹാസകം. കാട്ടുകച്ചോലം.
ഗണികാ. കുറുമുഴി.
ഗണികാരികാ. മുഞ്ഞ.
ഗണ്ഡാലീ. അമ്മാമൻ മുത്തെങ്ങാ.
ഗണ്ഡികാ. ഇലക്കള്ളി.
ഗണ്ഡീരം. അമർച്ചക്കൊടി, വാതക്കൊടി.
ഗണ്ഡീരികാ. ഞൊട്ടാഞൊടിയൻ.
ഗണ്ഡുപതീ. ഞാഞ്ഞൂൽ, ഭൂനാഗം, നിലവേർ.
ഗതശോകം. അശോകം.
ഗതസുതാ. ഇലക്കള്ളി.
ഗതാ. കടലാടി.
ഗദാ. കൊട്ടം.
ഗന്ധകം. നെല്ലിക്കാഗന്ധകം, പാൽഗന്ധകം.

ഗന്ധകരസായനം. ശുദ്ധിചെയ്ത ഗന്ധകം.
ഗന്ധകാളി. പടർച്ചുണ്ട, കരിങ്ങാലി.
ഗന്ധകുടീ. ചിറ്റീന്തൽ, മുരം.
ഗന്ധചേലികാ. കസ്തൂരി.
ഗന്ധത്വൿ. ചിറ്റേലം.
ഗന്ധധൂളി. കസ്തൂരി.
ഗന്ധനം. നറുംപാണ്ടിനെല്ലു, കോടക ചാലെയ്ക്കും പറയും.
ഗന്ധനാകുലി. ചിറ്റരത്ത, വണ്ടവാഴി.
ഗന്ധപാഷാണം. ഗന്ധകം.
ഗന്ധഫലം. വിളാമരം.
ഗന്ധഫലീ. ചെമ്പകമൊട്ടു. ഞാഴൽ.
ഗന്ധം. ചന്ദനം.
ഗന്ധമാംസി. മാഞ്ചി.
ഗന്ധമാർജ്ജാരൻ. വെരുകു.
ഗന്ധമൂലി. കച്ചോലം, ചെറുകച്ചോലം.
ഗന്ധമൃഗം. വെരുകു.
ഗന്ധരസം. നറുംപശ.
ഗന്ധരാജം. ചന്ദനം.
ഗന്ധവിഹ്വലം. കൊതുമ്പു.
ഗന്ധവ്യാകുലം. തക്കോലപ്പുട്ടിൽ.
ഗന്ധർവ്വഹസ്തം. ആവണക്കു.
ഗന്ധശേഖരം. കസ്തൂരി.
ഗന്ധസാരം. വെളുത്തചന്ധനം.
ഗന്ധസോമം. ആമ്പൽ.
ഗന്ധാ. വെണ്കറുക.
ഗന്ധാരീ. കുമ്പിൾ.
ഗന്ധാശ്മം. ഗന്ധകം.
ഗന്ധാളീ. വെണ്കറുക.
ഗന്ധികം. ഗന്ധകം .
ഗന്ധിനീ. ചിറ്റീന്തൽ.
ഗന്ധ്യധാമിനി. മുതിര.
ഗഭസ്തിമാൻ. എരിക്കു.
ഗംഭാരി. പൊരുംകുമിൾ.
ഗംഭീരം. ചെറുനാരകം.
ഗരളവേഗം. കരളേകം, കുടക്കമൂലി എന്നും പറയും.
ഗരാഗരി. ദേവതാളി.
ഗരുഡപ്പച്ച. ഗരുഡക്കല്ലു.
ഗരുഡക്കൊടി. തമിഴിൽ കുറിഞ്ചാ എന്നും പെരുമരുതെന്നും പറയും.
ഗരുഡസംജ്ഞം. അകിൽ.
ഗർദ്ദഭം. കഴുത.
ഗർദ്ദഭാണ്ഡം. പൂവരശു വൃക്ഷം, കല്ലാൽ.
ഗർഭവാതനീ. മേന്തോന്നി.
ഗർഭവിസ്രംസി. ചിറ്റേലം.
ഗർമ്മൽ. അതസിപ്പുല്ലു.
ഗവലാ. പോത്തുംകൊമ്പു.
.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/25&oldid=211118" എന്ന താളിൽനിന്ന് ശേഖരിച്ചത്