താൾ:A Grammer of Malayalam 1863.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭


അതിനാൽ അവനു മരണം ഭവിക്കും; എന്നാൽ ചില ഗുണങ്ങൾ പ്രത്യേകമായിട്ടും നടപ്പായിട്ടും പുല്ലിംഗത്തോടും ചിലതു സ്ത്രീലിംഗത്തോടും ചേരുന്നതാകയാൽ ആ ഗുണങ്ങൾ അവയുടെ പതിവായിട്ടുളള ലിംഗാൎത്ഥങ്ങളോടല്ലാതെ ചേരുംപോഴും പതിവായിട്ടുളള ലിംഗരൂപത്തിനു മാറ്റം വരുത്താതെ പ്രയോഗിക്കപ്പെടുകയുണ്ടു. ദൃ-ന്തം; അമ്മതമ്പുരാൻ, റാണിപാൎവതി, മഹാരാജാവ അവൎകൾ, ചിലദിക്കിൽ വയറ്റാട്ടികൾ വൈദ്യന്മാരാകുന്നു.

൧൧൬. നിൎലിംഗം ചിലപ്പോൾ വാത്സല്യത്തിലും ചിലപ്പോൾ നിന്ദയിലും പുല്ലിംഗാൎത്ഥത്തോടും സ്ത്രീലിംഗാൎഥത്തോടും ചേൎത്തു പറയപ്പെടും; ദൃ-ന്തം; "അതു ആ സ്ത്രീ പാവം ആകുന്നു" അതു "ആ ചെറുക്കൻ, ഒരു കഴുതയാകുന്നു."

൧൧൭. വാചകത്തിന്റെ ചൊടിപ്പിന്നും അലങ്കാരത്തിന്നും ആയിട്ടു നിൎലിംഗാൎത്ഥം പുല്ലിംഗമായിട്ടും പ്രയോഗിക്കപ്പെടുന്നുണ്ട. പുല്ലിംഗം ജീവജന്തുക്കളിൽആണിനോടും സ്ത്രീലിംഗം ജീവജന്തുക്കളിൽ പെണ്ണിനോടും ചേൎത്തു പറയപ്പെടുന്നു. എന്നാൽ നാമം മിക്കപ്പോഴും ലിംഗം കാണിക്കുന്ന രൂപത്തിൽ ആയിരിക്കും. ദൃ-ന്തം; 'പുലിയനാർ, പുലിച്ചി, കുരങ്ങൻ, ചിലപ്പോൾ ജീവനില്ലാത്ത വസ്തുക്കളും സലിംഗമായിട്ടും പ്രയോഗിക്കപ്പെടുകയുണ്ടു. എന്നാൽ അവയും ലിംഗരൂപത്തോടു ചേൎന്നിരിക്കെണം. ദൃ-ന്തം; ജ്ഞാനപ്പെൺ' ഭൂമിദേവി.

൧൧൮. പുല്ലിംഗാൎത്ഥത്തോടും സ്ത്രീലിംഗാൎത്ഥത്തോടും ഒരു പോലെ ചേരുന്ന 'ഗുണങ്ങളെക്കുറിച്ച് പറയുംപോൾ പുല്ലിംഗാൎത്ഥം സ്ത്രീലിംഗാൎത്ഥത്തെക്കാൾ ശ്രേഷ്ഠമാകകൊണ്ടു പുല്ലിംഗത്തെ പ്രയോഗിക്കെണം എന്നാൽ സ്ത്രീലിംഗാൎത്ഥവും കൂടെ അതിൽ ഉൾപ്പെട്ടിരിക്കും: ദൃ-ന്തം; മനുഷ്യൻ പാപിയാകുന്നു. ദുഷ്ടന്മാർ ജ്ഞാനികൾ അല്ല.

ജ്ഞാപനം‌‌‌ - ലിംഗഭേദം എല്ലാ ഭാഷയിലും ഒരുപൊലിരിക്കുന്നില്ല. ഹെബ്രായി, സുറിയാനി മുതലായ ചില പൂൎവ്വ ഭാഷകളിലും ഇപ്പോൾ നടപ്പുളള ചില ഭാഷകളിലും നിൎലിംഗമില്ലാതെ എല്ലാ നാമങ്ങളും സലിംഗമായിരുന്ന രൂപഭേദം പോലെയും മറ്റും പുല്ലിംഗമായിട്ടും സ്ത്രീലിംഗമായിട്ടും തീർന്നിരിക്കുന്നു. ഇതു ഹേതുവായിട്ടു ആ ഭാഷകൾ വശമാകുന്നതിനു അധിക പ്രയാസമായി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/72&oldid=155257" എന്ന താളിൽനിന്ന് ശേഖരിച്ചത്