രൂപഭേദമാകുന്നു. അതു പുല്ലിംഗം, സ്ത്രീലിംഗം നിൎലിംഗം, എന്നു മൂന്നു വകയായിരിക്കുന്നു.
൧൧൧. പുല്ലിംഗം, നാമം അടയാളപ്പെടുത്തുന്ന വസ്തു പുരുഷാകൃതിയാകുന്നു എന്നു കാണിക്കുന്നു. മനുഷ്യജാതിയിലും ദേവകളിലും അസുരകളിലും ഉളള ആണുങ്ങളുടെ പെരൊക്കെയും അങ്ങനെ തന്നെ സത്യദൈവത്തിന്റെ നാമങ്ങളൂം ഈ ലിംഗത്തിൽ ഉൾപ്പെടുന്നു. ദ്രഷ്ടാന്തം; "ഗോപാലൻ, 'ഇന്ദ്രൻ, 'രാക്ഷസൻ, 'രാജാവു്."
൧൧൨. സ്ത്രീലിംഗം, നാമാൎത്ഥം സ്ത്രീരൂപമാകുന്നു എന്നു കാണിക്കുന്നു. മനുഷ്യജാതിയിലും ദേവകളിലും അസുരകളിലും ഉളള പെണ്ണുങ്ങളുടെ നാമങ്ങൾ ഒക്കെയും ഈ ലിംഗത്തിൽ ചേൎന്നിരിക്കുന്നു. ദ്രഷ്ടാന്തം; "ദമയന്തി' മേനക, യക്ഷി' രാജ്ഞി."
൧൧൩. നിൎലിംഗം, നാമം അടയാളമായിരിക്കുന്ന പൊരുളിനു മേൽപ്പറഞ്ഞ രണ്ടാകൃതിയും ഇല്ലെന്നു അറിയിക്കുന്നു. അതിനു നപുംസലിംഗം എന്നും പേരായിരിക്കുന്നു. മെൽപ്പറഞ്ഞ രണ്ടു ലിംഗത്തിലും ഉൾപ്പെടാത്ത പൊരുളുകൾ ഒക്കെയും നിൎലിംഗാൎഥങ്ങൾ ആകുന്നു. ദൃ-ന്തം; "പശു 'കാള, മാട്, വൃക്ഷം, കല്ല്, നീതി.
൧൧൪. മലയാഴ്മയിൽ ലിംഗ ഭേദം ചൈതന്യം ഉളള വസ്തുക്കളോടെ ചേരുന്നുളളു. ആകയാൽ അങ്ങനെയുളളവരുടെ നാമം പുല്ലിംഗമായാലും സ്ത്രീലിംഗമായാലും സലിംഗമെന്നു ചൊല്ലപ്പെടുന്നു: നിൎജ്ജീവ വസ്തുക്കൾ ഒക്കയും എല്ലാത്തര ഗുണങ്ങളും നിൎലിംഗത്തിൽ ച്ചേർന്നിരിക്കുന്നു. അങ്ങനെ തന്നെ ജീവ ജന്തുക്കളിലെ ആണും പെണ്ണുമൊക്കയും നിൎലിംഗാൎത്ഥങ്ങളാകുന്നു. ദൃ-ന്തം; ആപ്പശു പാലുള്ളതാകുന്നു. ഇക്കാള ചുമടു ചുമക്കുന്നതാകുന്നു; പലതു കൂടെ ഒന്നിച്ച് ഉണ്ടാകുന്നവയായ ഗണനാമങ്ങൾ വിചാര ബുദ്ധിയുളള സലിംഗാൎത്ഥങ്ങളെ സംബന്ധിച്ചവയായാലും നിൎലിംഗാൎത്ഥങ്ങളായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |