താൾ:A Grammer of Malayalam 1863.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൨


൧൦൩. ലോകത്തിലുള്ള വസ്തുക്കൾ അസംഖ്യമായിരിക്ക കൊണ്ടു അവെക്കു എല്ലാറ്റിന്നും പ്രത്യേകം ഒരോ നാമം ഉണ്ടാക എന്നു വന്നാൽ നാമങ്ങൾ തന്നെ ഭാഷയിൽ അനവധിയായി തീരുന്നതുകൊണ്ടു നല്ല വിശേഷ ഒൎമ്മയുള്ളവരുടെ മനസ്സിൽ തന്നെയും കൊള്ളുന്നതിന്നല്ലായിരിക്കും. ആകയാൽ ഒരു മൊഴിയിൽ പല വസ്തുക്കൾ അടങ്ങത്തക്കവണ്ണം വൎഗ്ഗ നാമങ്ങൾ ഉണ്ടാക്കപ്പട്ടിരിക്കുന്നു. വസ്തുക്കൾക്കു പല പല ഗുണങ്ങൾ ഉള്ളതാകയാൽ ആ ഗുണങ്ങളിൽ ഏതെങ്കിലും ഒന്നിനെത്തിരിച്ചെടുത്തു ഗുണിയിൽ സംബന്ധിച്ചിരിക്കുന്ന മറ്റുള്ള ലക്ഷണങ്ങളെ കൂട്ടാക്കാതെ ആയൊരു ഗുണത്തെക്കുറിച്ചു തനിച്ചു വിചാരിപ്പാൻ മനുഷ്യന്നു കഴിയുന്നതാകുന്നു. ഇങ്ങനെ ഒരു പശുവിനെ കണ്ടു അതിന്റെ നിറത്തെക്കുറിച്ചു തനിച്ചു വിചാരിച്ചിട്ടു ചുവല എന്ന വൎഗ്ഗനാമം ഉണ്ടാകുന്നതു ചുവന്ന നിറമുള്ളവെക്കു ഒക്കയും ചേരുന്നു. ഒരു മനുഷ്യനെപ്പറ്റി ഇങ്ങനെ നോക്കുമ്പോൾ അവന്റെ വിദ്യയെ സംബന്ധിച്ചു വിദ്വാൻ എന്നും അവന്റെ ശീലത്തെ സംബന്ധിച്ചു ഗുണവാനെന്നും പേരുണ്ടാകുന്നതു ആ ലക്ഷണങ്ങൾ ഉള്ളവൎക്കു എല്ലാവൎക്കും കൊള്ളുന്നു.

൧൦൪. വൎഗ്ഗ നാമങ്ങൾ ഒക്കയും ആദ്യം ഏകനാമങ്ങളായിരുന്നു എന്ന തോന്നുന്നു. പിന്നെ ഒരോ വസ്തുവിന്നു ഒരോ ലക്ഷണം മുന്തി നില്ക്കുന്നതാകയാൽ ആ ലക്ഷണം കാണുന്ന മറ്റു വസ്തുക്കൾക്കും അതിന്റെ പേരു പറഞ്ഞ വിളിച്ചതായിരിക്കെണം. ഇങ്ങനെ നാരദമുനി ഏഷണിക്കാരനായിരുന്നതുകൊണ്ടു നാരദൻ, എന്നതു ഏഷണി പറയുന്നവൎക്കു എല്ലാവൎക്കും ഒരു വൎഗ്ഗനാമമായിട്ടു തീൎന്നിരിക്കുന്നു. അങ്ങനെ തന്നെ കുബേരൻ, ഭീമൻ, ആഷാടഭൂതി, ജ്യേഷ്ഠ, ലക്ഷ്മി, എന്ന ഏകനാമങ്ങൾക്കു ധനവാൻ, പൊണ്ണൻ, കള്ളൻ, നിൎഭാഗ്യമുള്ള ആൾ, സൌഭാഗ്യമുള്ള ആൾ, എന്ന ക്രമത്തിന്നു അൎത്ഥം വന്നിരിക്കുന്നു. നേരേ മറിച്ചു വൎഗ്ഗ നാമങ്ങൾ വൎഗ്ഗത്തിൽ ശ്രുതിപ്പട്ടതോ വൎഗ്ഗത്തിന്റെ ലക്ഷണം മുന്തിനില്ക്കുന്നതോ ആയ ഒറ്റവസ്തുക്കളോടു സംബന്ധിച്ചു ഏക നാമങ്ങളായിട്ടും വരും. ഇങ്ങനെ കറുത്തവനെന്നു അൎത്ഥം ആകുന്ന കൃഷ്ണൻ എന്നതു ആ നിറമുള്ളവരിൽ കേഴ്വിപട്ടവനായ ദേവകീ നന്ദന്നും മൎത്യൻ എന്നതു മരണമുള്ളവരിൽ മുൻപനായ മനുഷ്യന്നും സുന്ദരി എന്നതു അതിസൌന്ദൎ‌യ്യം ഉള്ള ലക്ഷ്മിക്കും പേരായി; ഈ വണ്ണം മൂലവൎഗ്ഗങ്ങൾ ഉപവൎഗ്ഗങ്ങൾക്കായിട്ടും ഉപവൎഗ്ഗങ്ങൾ ഒറ്റവസ്തുക്കൾക്കായിട്ടും പ്രയോഗിക്കപ്പടുകയുണ്ടു.

൧൦൫. നാമങ്ങൾ ഉത്ഭവത്തെ സംബന്ധിച്ചു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/67&oldid=155251" എന്ന താളിൽനിന്ന് ശേഖരിച്ചത്