താൾ:A Grammer of Malayalam 1863.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൭


                   ൩൭

കാരംനടപ്പായിരിക്കുന്നു: ദൃഷ്ടാന്തം; കൂട = കൂടെ; വളര = വളരെ, താഴ = താഴെ; മാവേലിക്കര = മാവേലിക്കരെ; പടുക = പെടുക. എന്നാൽ എകാരവും ഏകാരവും അച്ചു പിന്നാലെ വരുമ്പോൾ അകാരമായിട്ടുതിരികയും ഉണ്ടു: ദൃഷ്ടാന്തം; പിന്നെപിന്നെയും = പിന്നയും. കൂടെകൂടെയും = കൂടയും; മരത്തെമരത്തെയും = മരത്തയും. തന്നേതന്നെയും = തന്നയും.

൮൬. കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, ചില മൊഴികളിൽ മാറും: ദൃ-ന്തം; കോയിൽ = കോവിൽ; ചുകപ്പു = ചുവപ്പു; കുബേരൻ = കുവേരൻ; വാനം = മാനം; എപ്പോഴും = എപ്പോളും.

൮൭. ഓരോരോ വൎഗ്ഗത്തിൽ ഉൾപട്ട മൃദുക്കളും മഹാപ്രാണങ്ങളും അതാതു വൎഗ്ഗത്തിലെ ഖരമായിട്ടു മാറുക നടപ്പുണ്ടു: ദൃ-ന്തം; ഘനം = കനം; ഖണ്ഡം = കണ്ടം; ഭാരം = പാരം. ഈ പറഞ്ഞിരിക്കുന്ന മാറ്റങ്ങൾ തമിഴുരീതിപ്രകാരമുള്ളതാകുന്നു; അക്ഷര വിദ്യയില്ലാത്തവരുടെ സംസാരത്തിൽ അധികം വരുന്നതും ആകുന്നു: എങ്കിലും വിദ്വാന്മാരുടെയിടയിൽ ആയതു അവശബ്ദമായിട്ടത്രെ വിചാരിക്കപ്പടുന്നതു. എന്നാൽ ചില പദങ്ങൾ ഈ അവശബ്ദപ്രകാരം ഭാഷയിൽ സ്ഥിരപ്പെട്ടിരിക്കുന്നതാകയാൽ അവയുടെ മൂലശബ്ദം അറിയുന്നതിന്നും അവശബ്ദമായി കേട്ടു പഠിച്ചിരിക്കുന്ന മൊഴികളുടെ സുശബ്ദം തിരിച്ചെടുത്തുകൊള്ളുന്നതിന്നും ഈ സൂത്രം നല്ലവണ്ണം ഉപകരിക്കുന്നതാകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/62&oldid=155246" എന്ന താളിൽനിന്ന് ശേഖരിച്ചത്