Jump to content

താൾ:A Grammer of Malayalam 1863.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം സൎഗ്ഗം. ഹലന്തവും അജാദിയും തമ്മിൽച്ചേരുമ്പോഴത്തേ മാറ്റങ്ങൾ

൭൦. ഒരു പദം ഹല്ലിൽ അവസാനിക്കുകയും പിന്നത്തേതു അച്ചുകൊണ്ടു തുടങ്ങുകയും ചെയ്യുംപോൾ അച്ചിന്റെ രൂപം മാറി ഹല്ലിനോടു ഒന്നിക്കും. ദൃ-ന്തം; അവൻ + അല്ല = അവനല്ല. മീൻ + എങ്ങു = മീനെങ്ങു. കാൽ + ഇല്ല = കാലില്ല.

൭൧. ഒരു ഏകാക്ഷര പദം അൎദ്ധാക്ഷരത്തിൽ അവസാനിക്കുകയും മുൻപിലത്തേ അക്ഷരം ഹ്രസ്വമായിരിക്കുകയും പിന്നാലെ വരുന്ന മൊഴി അച്ചിൽ തുടങ്ങുകയും ആയിരുന്നാൽ ഹല്ലിരട്ടിക്കും; ദൃ-ന്തം; പൊൻ + അച്ചൻ = പൊന്നച്ചൻ. കൺ + ആടി = കണ്ണാടി. കൽ + ആൽ = കല്ലാൽ. ഉൾ, ഉള്ളൂ.

൭൨. ഒരു നാമം അം എന്നതിൽ അവസാനിക്കയും ഉം എന്നത പിന്നാലെ ചേരുകയും ചെയ്താൽ കാരം വകാരമായിട്ടു തീരും: ദൃ-ന്തം; 'സുഖം + ഉം = സുഖമും = സുഖവും'.

നാലാം സൎഗ്ഗം. ഹലന്തവും ഹലാദിയും തമ്മിൽ സംബന്ധിക്കുമ്പോൾ ഉള്ള മാറ്റങ്ങൾ.

൭൩. ഒരു പദം ഹല്ലിൽ അവസാനിക്കയും പിന്നത്തേതു ഹല്ലിൽ തുടങ്ങുകയും ആയിരുന്നാൽ അവ രണ്ടും കൂടെ ഒന്നിച്ചു ഒരു കൂട്ടക്ഷരമാകും. ദൃ-ന്തം; 'കൺ + മണി = കണ്മണി. താൻ + തോന്നിത്വം = താന്തോന്നിത്വം.'




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/58&oldid=155242" എന്ന താളിൽനിന്ന് ശേഖരിച്ചത്