താൾ:A Grammer of Malayalam 1863.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൧

ളെ കൊണ്ടു നിശ്ചയിക്കാകുന്നതല്ല; എങ്കിലും ഇരട്ടിക നടപ്പായിരിക്കുന്നു. മൊഴികളിൽ ഒറ്റയായി എഴുതുന്നതും ചൊല്ലുന്നതും അനക്ഷരവും അപശബ്ദവുമാകുന്നു; എന്നു തന്നെയല്ല, ചിലപ്പോൾ വളരെ അൎത്ഥഭേദത്തിനും കൂടെ ഇടവരുന്നതാകുന്നു: ദൃഷ്ടാന്തം; തടി പലക മുതലായവ എന്ന മൊഴികളിൽ തടിയും പലകയും വെവ്വേറെ എന്ന അൎത്ഥം വരുന്നു. എന്നാൽ തടിപ്പലക മുതലായവ എന്നു പറയുന്നതിൽ തടിപ്പലക ഒരു മൊഴിയായി ഒരു വസ്തുവിന്റെ പേരായിരിക്കുന്നു. പിന്നെയും ന്യായകാരൻ എന്നതിനും ജഡ്ജി എന്ന അൎത്ഥമാകുന്നു. ന്യായക്കാരൻ; എന്നു പറയുന്നതിന്ന് മൎ‌യ്യാദയുള്ളവൻ എന്നു പൊരുൾ വരുന്നു. ആകയാൽ പിന്നാലെ വരുന്ന ഹല്ലിരട്ടിക്കുന്നതു തള്ളേണ്ടുന്നതു എങ്കിലും തള്ളാകുന്നതു എങ്കിലും അല്ല; ഇരട്ടിക്കുന്ന ഹല്ലുകൾ പ്രത്യേകം ക, ച, ത, പ എന്ന ഖരങ്ങളാകുന്നു.

൬൩. ദ്വിതീയ വിഭക്തിയുടെ അന്തത്തിലെ എകാരത്തിന്റെയും പചനാധേയങ്ങളുടെ അന്തത്തിൽ വരുന്ന അ, ഇ എന്നവയുടെയും പിന്നാലെ മേൽപ്പറഞ്ഞ അക്ഷരങ്ങൾ ഇരട്ടിക്കും: ദൃഷ്ടാന്തം; രാജാവിനെ+തൊഴെണം. രാജാവിനെത്തൊഴെണം; "മനസ്സിഭയമിവനെക്കണ്ടു ഞങ്ങൾക്കു" (രാമായണം) അടങ്ങി+പാൎത്തുകൊള്ളുക = അടങ്ങിപ്പാൎത്തുകൊള്ളുക; "പാൎത്തു കേട്ടീടുക ചൊല്ലിത്തരുന്നുണ്ടു ഞാൻ (രാമായണം). തിരുന്ത+ചെയ്ക = തിരുന്തച്ചെയ്ക. ഓടി+ഗമിക്ക = ഓടിഗ്ഗമിക്ക; അവനെ+ധരിപ്പിക്കണം = അവനെദ്ധരിപ്പിക്കണം; "ദൈവഗതിയെസ്സമാശ്രയിച്ചീടുക നീ." (രാമായണം)

൬൨. വചനാധേയങ്ങളെ അവ്യയങ്ങളായിട്ടു പ്രയോഗിക്കുമ്പോഴും മേൽപ്പറഞ്ഞ ഹല്ലുകളെ ഇരട്ടിപ്പാനുള്ളതാകുന്നു: ദൃഷ്ടാന്തം; എന്നോടു കൂടെ+പഠിച്ചവൻ = എന്നോടുകൂടെപ്പഠിച്ചവൻ. "വളരെപ്പരയരുതെന്നൊടു ദൂതാ" (നളചരിതം). തീരെ+കളയുന്നു = തീരെക്കളയുന്നു. "ആകാശമൊക്കെപ്പരന്നോരു ശബ്ദം" (രാമായണം)

൬൪. ദ്വിതീയയിലെ അകാരത്തിന്റെ വിന്നാലെ ഖരങ്ങൾ ഒഴികെ ശേഷമുള്ള അച്ചുകൾ വന്നാൽ അവയെ ഇരട്ടിക്കുന്നതിന്നു പകരം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/56&oldid=155240" എന്ന താളിൽനിന്ന് ശേഖരിച്ചത്