താൾ:A Grammer of Malayalam 1863.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩o


ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ; രാമ + ഈശ്വരം രാമേശ്വരം; പര + ഉപകാരം = പരോപകാരം; മാൎദ്ദവ + ഊൎണ്ണ = മാൎദ്ദവോൎണ്ണ.

൬൦. അ, ആ എന്നവയുടെ പിന്നാലെ ഏ, ഐ എന്നവയിൽ ഒന്നു വന്നാൽ അവ നീങ്ങീട്ടു കാരവും ഓ, ഔ എന്നവയിൽ ഒന്നു വന്നാൽ അവ മാറീട്ടു കാരവും വരും: ദൃ-ന്തം; ദേവ + ഏകത്വം = ദേവൈകത്വം; അധിക + ഐശ്വൎ‌യ്യം = അധികൈശ്വൎ‌യ്യം; സൂൎ‌യ്യ + ഓജസ്സു = സൂൎ‌യ്യൌജസ്സു, കാൎ‌യ്യ + ഔചിത്യം = കാൎ‌യ്യൌചിത്യം".

ജ്ഞാപനം. സംസ്കൃതമൊഴികളെച്ചിലപ്പോൾ മലയായ്മയുടെ സന്ധിപ്രകാരവും ഒന്നിപ്പിക്കയുണ്ട: ദൃ-ന്തം; ജ്ഞാപക + അവസ്ഥ = ജ്ഞാപകാവസ്ഥ = ജ്ഞാപകയവസ്ഥ.

രണ്ടാം സൎഗ്ഗം - അജന്തവും ഹലാദിയും തമ്മിൽ ചേരുമ്പോൾ ഉള്ള സന്ധി

൬൧. ഒരു പദം അച്ചിൽ അവസാനിക്കയും പിന്നാലെ വരുന്നതു ഹല്ലിൽ തുടങ്ങുകയും ചെയ്താൽ അവ തമ്മിൽ യാതൊരു മാറ്റവും കൂടാതെ ഒന്നിച്ചു ചേരും. ദൃ-ന്തം; നന്ദി+കേട=നന്ദികേട: ഭൂ+തലം=ഭൂതലം. എന്നാൽ പിന്നത്തെ മൊഴിയിൽ വരുന്ന ഹല്ലു അനുനാസികങ്ങൾ ഒഴികെയുള്ള വൎഗ്ഗ്യങ്ങളിൽ ഒന്നോ കാരം അല്ലാതുള്ള ഊഷ്മാക്കളിൽ ഒന്നോ ആകുന്ന എങ്കിൽ അത പല പടുതികളിലും ഇരട്ടിക്കും: ദൃ-ന്തം; കുതിര + കാരൻ = കുതിരക്കാരൻ.

ജ്ഞാപനം. ഇരട്ടിക്കുന്ന പടുതികൾ എല്ലാം തന്നെ സൂത്രങ്ങEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/55&oldid=155239" എന്ന താളിൽനിന്ന് ശേഖരിച്ചത്