താൾ:A Grammer of Malayalam 1863.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮


റപ്പെടുന്നു. അനുനാസികങ്ങളേ ശബ്ദിക്കുന്നതിന്നു ശ്വാസം അധികമായിട്ടു മൂക്കു വഴിയായും അല്പമായിട്ടു വായിൽ കൂടയും പുറപ്പെടുന്നു.

ജ്ഞാപനം. വായടച്ചും കൊണ്ടു ഖരങ്ങളെ ഉച്ചരിപ്പാൻ ശ്രമിച്ചാൽ ഉണ്ടാകുന്നതു തീരെ മൗനതയാകുന്നു. എന്നാൽ അപ്രകാരത്തിൽ മൃദുക്കളെ ഉച്ചരിക്കുന്നതിന്നു നോക്കിയാൽ തൊണ്ഡയിൽ ഒരു മുഴക്കം ഉണ്ടാകും. ആയതു മൂക്കിൽ കൂടെപ്പുറപ്പെടുന്ന സ്വരമാകുന്നു. അനുനാസികങ്ങളെ ശബ്ദിക്കുന്നതിന്നു ആ വിധത്തിൽ നോക്കിയാൽ ശബ്ദം നല്ല തെളിവായിട്ടു കേൾക്കാം. എന്തെന്നാൽ അവ പുറപ്പെടുന്നതിനുള്ള പ്രധാന വഴി മൂക്കാകുന്നു. പിന്നെ മറിച്ചു മൂക്കുപൊത്തിയുംകൊണ്ടു ംരം മൂന്നു തരയക്ഷരങ്ങളേയും പുറപ്പെടുവിക്കുന്നതിനു നോക്കിയാൽ ഖരത്തിന്റെ ശബ്ദം മൂക്കു തുറന്നിരുന്നാലുള്ളതു പോലെ നല്ല തെളിവായിരിക്കും. മൃദുക്കളുടെ ശബ്ദം അങ്ങനെ ആകുമ്പോൾ തെളിവു കുറഞ്ഞിരിക്കും. അനുനാസികങ്ങളുടെ ശബ്ദം തീരെത്തെളിവില്ലാതെ ആയിപ്പോകയും ചെയ്യും.

൩൨. വർഗ്ഗ്യങ്ങളെ ശബ്ദിക്കുന്നതിൽ നാവു വായിൽത്തടഞ്ഞിട്ടും ചിറികൾ തമ്മിൽ ക്കൂട്ടീട്ടും ശബ്ദം തീരെത്തടഞ്ഞിട്ടേ വായിൽനിന്നും മൂക്കിൽനിന്നും പുറപ്പടുന്നുള്ളു. എന്നാൽ ശ, ഷ,'സ' എന്ന ഊഷ്മാക്കളെ ശബ്ദിക്കുന്നതിന്നു, സ്വരം വായിൽ തടഞ്ഞു നിൽക്കാതെ ഒതുങ്ങിപ്പുറപ്പ ടുന്നു. യ, ര, ല, വ,എന്ന സാദ്ധസ്വരങ്ങളെയും ള, ഴ, റ എന്ന അന്തസ്ഥകളെയും ശബ്ദിക്കുന്നതിന്നു സ്വരം വായിൽത്തടയാതെ നാ ക്കു തെന്നുന്നതിനാൽ പുറപ്പെടുന്നു.

൩൩. മഹാ പ്രാണങ്ങളേ ശബ്ദിക്കുന്നതു കാരത്തിൻറെ ശബ്ദം കൂട്ടീട്ടു പിന്നെ അല്പപ്രാണങ്ങളെപ്പോലാകുന്നു.കാരമെന്നതു ഉണ്ടാകുന്നതു കാരം പോലെ തന്നേ. എന്നാൽ സ്വരം നല്ല ഹേമത്തോടും ചൊടിപ്പോടും കൂടപ്പുറപ്പടുന്നു. ആകയാൽ ശബ്ദത്തിന്റെ എളു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Satheesan.vn എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/43&oldid=155226" എന്ന താളിൽനിന്ന് ശേഖരിച്ചത്