ണ്ടാകുന്ന ങ്ക, ഞ്ച, ണ്ട, ന്ത, മ്പ, ന്റ, ന്ദ, ഗ്ഘ, ഗ്ദ, ദ്ധ ത്ഥ, ത്സ, ത്മ,
സൂ, ഷ്ട, ഷ്പ, ത്ന, ക്ഷ, ക്ഷ്മ, ന്ത്ര, സ്ത്ര, എന്നിങ്ങിനെ വരുന്നവയും
ആകുന്നു. കൂട്ടക്ഷരങ്ങളൊടു അച്ചുചേരുന്നത് അന്ത്യാക്ഷരത്തിൻപ്രകാരമാകുന്നു: ദൃ--ന്തം; തു, ക്തു; യു, ത്യു; രു, ശ്രൗ; വൂ, ത്വൂ.
൨൪. യ, ര, ല, വ, എന്നവ പിൻചേൎന്നും അനുനാസികങ്ങൾ ഒഴികെയുള്ള വൎഗ്ഗ്യങ്ങൾ മുൻനിന്നും ഉണ്ടാകുന്ന കൂട്ടക്ഷരങ്ങളിൽ
മുൻപിലത്തേ അക്ഷരം ഒറ്റയായി എഴുതപ്പടുകയും ഇരട്ടയായി ശബ്ദിക്കപ്പടുകയും നടപ്പാക്കുന്നു. ദൃ—ന്തം; 'അന്യൻ, എത്ര, ശുക്ലം,
തത്വം, രക്തം, അഗ്നി' എന്നവ 'അന്ന്യൻ, എത്ത്ര, ശുക്ക്ലം, തത്ത്വം, രക്ക്തം, അഗ്ഗ്നി' എന്നുഎഴുതും പോലെ ശബ്ദിക്കേണ്ടുന്നതാകുന്നു. ഇരട്ടിച്ചു എഴുതുന്നതും അനക്ഷരമല്ല: ദൃ--ന്തം; 'അദ്ധ്വാനം': എങ്കിലും മൊഴിയുടെ തുടസ്സത്തിൽ നില്ക്കുംപോൾ ംരം വകയക്ഷരങ്ങളേ ഒറ്റയായിട്ടു തന്നേ എഴുതുകയും ശബ്ദിക്കയും വേണം. ദൃ—ന്തം; 'ന്യായം, പ്രകാരം, ക്ലേശം, ത്വാന്തം'. ര, ല, ള, ഴ, എന്നവ
മുൻ ചേൎന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളിൽ പിന്നത്തേ ഹല്ലു ഇരട്ടയായി ശബ്ദിക്കെണം. എഴുതുക ഒറ്റയായും ഇരട്ടയായും നടപ്പുണ്ടു: ദൃ––ന്തം;
'കൎത്താവു, അൎത്ഥം, കൎമ്മം, കൽപ്പലക, കൾക്കുന്നു, താഴ്ച്ച, ദീൎഘം, വൎഷം, ദൎശനം, കല്പന'. എന്നാൽ ശുദ്ധ മലയാഴ്മ മൊഴികളിലേ കൂട്ടക്ഷരങ്ങളിൽ ഇരട്ടയായി ശബ്ദിക്കുന്നയക്ഷരങ്ങൾ ഇരട്ടയായിട്ടു തന്നേ എഴുതപ്പടുവാനുള്ളതാകുന്നു. ദൃ--ന്തം; 'എത്ത്ര, ചേൎന്ന, പുല്ക്കൂടു, നെല്പുര, പോൎക്കളം, താഴ്ത്തുക'.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nishachalingal എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |