മലയാഴ്മയിൽ വരുന്നുള്ളു. അതു മൊഴിയുടെ ആദിയിൽ അല്ലാതെ വരുമ്പോൾ കുനിപ്പു [ൃ] ആയിട്ടു രൂപം മാറുന്നു: ദൃ-ന്തം; കൃ, തൃ, മൃ. മറ്റവമൂന്നും മലയാഴ്മയിൽ വരുന്നില്ല. സംസ്കൃതത്തിലും ചുരുക്കമാകുന്നു.
൨൨. ഹല്ലുകൾ ഇരട്ടിക്കയും പല പ്രകാരത്തിൽകൂടി ഒന്നിക്കയും ചെയ്യും. അപ്പോൾ ഒന്നിന്നു കീഴെ ഒന്നിനെയിടുക നടപ്പാകുന്നു: ദൃ-ന്തം; ഗ്ഗ, പ്പ, പ്മ, സ്ന, സ്മ, ശ്മ. ചിലപ്പോൾ അവയുടെ രൂപത്തിന്നു ഭാഷഭേദം വരികയും ഉണ്ടു: ദൃ-ന്തം; ക്ഷ, ക്ക, ന്ത, മ്പ, സ്ത, സ്ഥ. എന്നാൽ മഹാപ്രാണങ്ങൾ കൂട്ടക്ഷരങ്ങളിൽ അല്പപ്രാണങ്ങൾക്കു മുൻപെ വരികയും ഖരവും അതിഖരവും ആയവയും മൃദുവും ഘോഷവും എന്നവയും തമ്മിൽ ഒന്നിക്കയും നടപ്പില്ല.
൨൩. കൂട്ടക്ഷരങ്ങളിൽ പ്രധാനമായിട്ടുള്ളവ, ക്ക, ങ്ങ, ച്ച, ഞ്ഞ, ട്ട, ണ്ണ, ത്ത, ന്ന, പ്പ, മ്മ, യ്യ, ല്ല, വ്വ, ള്ള, റ്റ, ന്ന, ഗ്ഗ, ജ്ജ, ഡ്ഡ, ദ്ദ, ബ്ബ, സ്സ, എന്നവ മുതലായ ഇരട്ടയക്ഷരങ്ങളും യകാരം പിൻചേൎന്നുണ്ടാകുന്ന ക്യ, ഖ്യ, ഗ്യ, ഘ്യ, ങ്യ എന്നവ തുടങ്ങിയുള്ള ക്യവൎഗ്ഗവും രകാരം പിൻചേൎന്നുണ്ടാകുന്ന ക്ര, ഖ്ര, ച്ര, ഛ്ര, ഞ്ര എന്നവയും മറ്റുമായ ക്രവൎഗ്ഗവും ലകാരം പിൻചേൎന്നുണ്ടാകുന്ന ക്ല, ഖ്ല, ഗ്ല, ഘ്ല, എന്നവയാദിയായുള്ള ക്ലവൎഗ്ഗവും വകാരം പിൻചേൎന്നുണ്ടാകുന്ന ക്വ, ഖ്വ, ഗ്വ, ഘ്വ, എന്നവ മുതലായ ക്വവൎഗ്ഗവും, രകാരം മുൻചേൎന്നുണ്ടാകുന്ന ൎക്ക, ൎഗ്ഗ, ൎച്ച, ൎത്ത, ൎന്ന, ൎപ്പ, എന്നവയുൾപ്പട്ടവയും നാനാക്ഷരങ്ങൾ ചേൎന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |