താൾ:A Grammer of Malayalam 1863.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


റിവാൻ കഴിയുന്നതാകുന്നു;എങ്കിലും നിദാനം മുതലായതു നോക്കി രോഗങ്ങൾ ഉത്ഭവിക്കുന്നതിനുള്ള കാരണങ്ങളും ഗുണപാഠത്തിൽനിന്നും മറ്റും ഔഷധങ്ങളുടെ വീൎയ്യവും അറിയാത്തവൎക്കു നല്ല ചികിത്സക്കാരാകുവാൻ കഴികയില്ല.എന്തെന്നാൽ തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പടുതിയിൽ രോഗം മാറികാണുമ്പോൾ കാരണം നോക്കി രോഗം നിശ്ചയിപ്പാൻ അവൎക്കു കഴിയാത്തതു തന്നെയല്ല,തങ്ങൾ കൊള്ളുമെന്ന കണ്ടു അറിഞ്ഞിരിക്കുന്ന മരുന്നല്ലാതെ അതിനു പകരം മറ്റൊന്നു കൊള്ളിക്കുന്നതിനും അവൎക്കു വിവരമില്ല.അപ്രകാരം തന്നേ വ്യാകരണ വിദ്യയില്ലാത്തവരും നടപ്പായുള്ള കാൎയ്യങ്ങളെ കുറിച്ചു തെറ്റു കൂടാതെ ഒരു വേളപറകയും എഴുതുകയും ചെയ്യുമായിരിക്കും, എങ്കിലും യുക്തികളും വിസ്താരങ്ങളും അടങ്ങിയിരിക്കുന്ന സംഗതികളെ കുറിച്ചു അവൎക്കു മുറപോലെയും തെളിവായിട്ടും പറകയോ എഴുതുകയോ ചെയ്യുന്നതിന്നു കഴികയില്ല.ആകയാൽ അത്രേ മലയാഴ്മയിൽ നല്ല വാചകങ്ങൾ ചുരുക്കമായിരിക്കുന്നതു.

൫.വ്യാകരണത്തിൽ അക്ഷരലക്ഷണമെന്നും പദലക്ഷണമെന്നും വാചകലക്ഷണമെന്നും കാവ്യലക്ഷണമെന്നും നാലുകാണ്ഡങ്ങൾ ഉണ്ടു.

ഒന്നാം കാണ്ഡം_അക്ഷരലക്ഷണം.


൬.അക്ഷരലക്ഷണം അക്ഷരങ്ങളുടെ തരഭേദങ്ങളെയും ഉത്ഭവങ്ങളെയും ശബ്ദങ്ങളെയും കുറിച്ചും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും പറയുന്നു.അതിൽ സംജ്ഞ എന്നും സന്ധി എന്നും രണ്ടു അദ്ധ്യായങ്ങളും ഉണ്ടു

ഒന്നാം അദ്ധ്യായം__സംജ്ഞ.


൭. സംജ്ഞ എന്നതു അക്ഷരങ്ങളുടെ തരഭേ

A2





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/28&oldid=155210" എന്ന താളിൽനിന്ന് ശേഖരിച്ചത്