'പറെഞ്ഞവർ', 'പറെഞ്ഞു, അവർ' എന്നവയുടെ സന്ധി അവയിൽ 'പറെഞ്ഞു' എന്നതു 'പറെക' എന്ന സകൎമ്മകക്രിയയുടെ വന്തം. 'ഭേദിച്ചിച്ചു' എന്നതിന്റെ അധേയം.
'അവർ', നിശ്ചയകരസൎവനാമം. ദ്വിലിംഗത്തിൽ ബഹുസംഖ്യയിൽ ആന്തര ദ്വിതീയ. 'ഭേദിപ്പിച്ചു' എന്ന സകൎമ്മകക്രിയയുടെ കൎമ്മം.
'തങ്ങളിൽ', 'താൻ' എന്നതിന്റെ ബഹുസംഖ്യയാകുന്ന 'തങ്ങൾ' എന്നതിന്റെ സപ്തമി. അതിന്നു 'ഭേദിപ്പിച്ചു' എന്നതു ആധാരം.
'ഭേദിപ്പിച്ചു', 'ഭേദിപ്പിക്ക' എന്ന സകൎമ്മകക്രിയാവചനത്തിന്റെ നിരാധാര നിലയിൽ ജ്ഞാപകയവസ്ഥയിൽ ഭൂതകാലം. 'ജംബുകൻ' എന്നതു അതിന്നു കൎത്താവു.
"ഞാൻ എഴുന്നേറ്റു എന്റെ പിതാവിന്റെ അടുക്കലേക്കു ചെന്നു അവനോടു പിതാവേ ഞാൻ സ്വൎഗ്ഗത്തിന്നു നേരെയും നിന്റെ മുൻപാകയും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ പുത്രൻ എന്നു ചൊല്ലപ്പടുവാൻ ഞാൻ യോഗ്യൻ അല്ല എന്നു പറയും." 'ഞാൻ' പുരുഷാൎത്ഥസൎവനാമം. ത്രിലിംഗത്തിൽ ഏക സംഖ്യയിൽ പ്രഥമ. 'പറെയും' എന്ന വചനത്തിന്റെ കൎത്താവു.
'എഴുന്നേറ്റു' 'എഴുന്നു, ഏറ്റു' എന്നവയുടെ സന്ധി. 'ഏഴുന്നു' 'ഏഴുലുക' എന്ന ക്രിയാവചനത്തിന്റെ വന്തം. 'ഏറ്റു' എന്നതിന്റെ അധേയം. കൎത്താവ് 'ഞാൻ' എന്നതും തന്നെ.
'എന്റെ', ഞാൻ എന്ന പുരുഷാൎത്ഥസൎവ്വനാമത്തിന്റെ ഷഷ്ഠി. അതിന്നു 'അടുക്കലേക്കു' എന്ന നാമം ആധാരം.
'അടുക്കലേക്കു', 'അടുക്കിലേക്കു' എന്നതിന്റെ മാറ്റം. അതു 'അടുക്കു' എന്നതിന്റെ സാപൂമ്യ ചതുൎത്ഥിയാകുന്നു. 'ചെന്നു' എന്ന വന്തം അതിന്നു ആധാരം.
'ചെന്നു' 'ചെല്ലുക' എന്ന അകൎമ്മകക്രിയയുടെ വന്തം. അതിന്നു ഞാൻ എന്നതു കൎത്താവു.
'അവനോടു,' പുരുഷാൎത്ഥസൎവനാമം. സ്വരൂപം 'അവൻ'
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojk എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |