താൾ:A Grammer of Malayalam 1863.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯൩

ഉറെക്ക, 'ഉറെക്കുക' എന്നതിന്റെ ആന്തം. അവശബ്ദമായിട്ടു ഉറക്ക എന്നായിവരുന്നു.

ഊടെ, 'ഉള്ളു' എന്നൎത്ഥമാകുന്ന 'ഊടു' എന്നതിനോടു ഏ എന്ന അവ്യയം ചേരുന്നതിനാൽ ഉണ്ടാകുന്നു. ആധേയം ലോപസപ്തമിയിൽ ആയിരിക്കും: ദൃ-ന്തം; വഴിയൂടെ; നേരുമാൎഗ്ഗത്തൂടേ.

കണക്കിൽ, അവശബ്ദമായിട്ടു കണക്കെ കണക്കൽ എന്നാകും. ഭൂതകാല നാമധേയത്തോടു ചേൎന്നിട്ടു ക്രിയകൾ തമ്മിലുള്ള സംബന്ധത്തെ കാണിക്കും [ലക്കം. ൩൬൭]

കൽ, സ്ഥലവാചി. ലോപസപ്തമി, ആധേയം ലോപ ഷഷ്ഠിയിൽ നിൽക്കും: ദൃ-ന്തം; എങ്കൽ, ആറ്റിങ്കൽ, 'വാതില്കൽ' അരികിൽ എന്നു പൊരുൾ.

കാൾ, കാട്ടിൽ എന്നതിന്റെ ചുരുക്കം, അതു കാട്ടുക എന്നതിന്റെ വൎത്തമാന ലന്തമാകുന്ന കാട്ടുകിൽ എന്നതിന്റെ മാറ്റമാകുന്നു. കാട്ടുക എന്ന ക്രിയക്കുള്ളവണ്ണം ആധേയം ദ്വിതീയയിൽ ആയിരിക്കും. രണ്ടു വസ്തുക്കൾക്കു ഒരു ഗുണം തന്നേ ഉണ്ടായിരിക്കേ അവയിൽ ഒന്നു ആ ഗുണം കൊണ്ടു മുന്തി നിൽക്കുമ്പോൾ ആ മുന്തുതലിനെ കാണിക്കന്നതിന്നു 'കാൾ' കാട്ടിൽ, എന്നവ വരും: ദൃ-ന്തം; പിശാചുകൾ മനുഷ്യരേക്കാൾ ചീത്തയാകുന്നു. ഇതിൽ പിശാചുകളും മനുഷ്യരും ചീത്തയാകുന്നു എന്നും പിശാചുകൾ അധികം ചീത്തയാകുന്നു എന്നും അത്രേ അൎത്ഥം. പിശാചുകളെക്കാൾ മനുഷ്യർ നല്ലവർ ആകുന്നും എന്നതിൽ രണ്ടു വൎഗ്ഗക്കാരും ചീത്ത തന്നേ എങ്കിലും മനുഷ്യർ തിന്മയിൽ കുറവുള്ളവർ എന്നു കാണിക്കുന്നു. വിപരീതലക്ഷണങ്ങളുള്ള വസ്തുക്കൾ തമ്മിൽ താരതമ്യം ഇല്ല. കൃഷ്ണനെക്കാൾ രാമൻ നല്ലവനായിരുന്നു എന്നു പറയെണമെങ്കിൽ രണ്ടുപേരും നല്ലവരോ രണ്ടുപേരും തിയവരോ ആയിരിക്കെണം. ഒരുത്തൻ നല്ലവനും മറ്റവൻ ചീത്തയുമായിവന്നു കൂടാ. ആകയാൽ പഞ്ചസാരയെക്കാൾ കറുപ്പിന്നു കൈപ്പുണ്ടു എന്നു പറഞ്ഞു കൂടാ. എന്നാൽ മെഴുകിനെക്കാൾ ഉരുക്കു കടുപ്പമുള്ളതാകുന്നു എന്നു പറയാം. എന്തെന്നാൽ കടുപ്പവും മയവും തമ്മിൽ വിപരീതമല്ല. ഒരു ഗുണത്തിന്റെ ഏറക്കുറവു തന്നേയാകുന്നു. ഗുണത്തിന്റെ തരത്തിൽ ഏകീഭവിക്കുന്ന വസ്തുക്കളും ഗുണത്തിന്റെ അളവുകൊണ്ടു വ്യത്യാസമായി വരാം. മരവും കല്ലും കടുപ്പമുള്ളവ തന്നേ എങ്കിലും മരം അല്പകടുപ്പമുള്ളതും കല്ല് അധിക കടുപ്പമുള്ളതുമാകുന്നു. ഈ അളവുഭേദത്തെ കാണിക്കുന്നതിന്നു 'കുറേ, അല്പം, അസ്സാരം; ഏറ, വളര, പെരുത്തു, അധികം, തീര, തുലോം, മഹാ, എത്രയും' എന്നിങ്ങനെയുള്ളവ കൂടും. ദൃ-ന്തം; ഈട്ടി നല്ല കടുപ്പമുള്ളതു; ആഞ്ഞിലി കുറേ കടുപ്പമുള്ളതു; കല്ലു അധിക കടുപ്പമുള്ളതു; ഉരുക്കു മഹാ കടുപ്പമുള്ളതു, വജ്രം എത്രയും കടുപ്പമുള്ളതു'.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/218&oldid=155172" എന്ന താളിൽനിന്ന് ശേഖരിച്ചത്