താൾ:A Grammer of Malayalam 1863.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯൧

ഏകദേശം 'ഏകം' 'ദേശം' എന്നവയുടെ സംസ്കൃത സമാസം, ആന്തര ചതുൎത്ഥി: ഒരു നോട്ടത്തിന്നു എന്നു പൊരുൾ.

ഏൽ, 'മേൽ' എന്നതിന്റെ ചുരുക്കവും നാമത്തിന്റെ വിരൂപത്തോടു ചേരുന്നതും ആകുന്നു: ദൃ-ന്തം; മരത്തേൽ, കല്ലേൽ, മേശയേൽ, 'മേൽ' എന്നതിൽ നോക്കു.

ഏറ, 'ഏറുക' എന്നതിന്റെ ആന്തവും അധികം എന്നൎത്ഥം വരുന്നതുമാകുന്നു.

ഏറ്റം, പ്രഥമയും 'ആക' എന്നതു ആന്തരമായി ഏര എന്നുള്ള അൎത്ഥത്തിൽ പ്രയോഗിക്കപ്പെടുന്നതുമാകുന്നു.

ഇങ്ങു, 'ഇങ്കൈ' എന്ന തമിഴു പദത്തിൽ നിന്നു വരുന്നതു 'കൈ' എന്നതിൽ നോക്കു.

ഇങ്ങനേ, [അങ്ങനേ എന്നതിൽ നോക്കു.]

ഇടം, അനുസ്വാരം നീങ്ങീട്ടു അ, ഇ, എ എന്നവയോടു ചേരും; ദൃ-ന്തം; അവിടെ, ഇവിടെ, എവിടെ,

ഇടയിൽ, 'ഇട' എന്നതിന്റെ വിവരണ സപ്തമി, ആധേയം ചതുൎത്ഥിയിലും ഷഷ്ഠിയിലും ആയി വരും. ദൃ-ന്തം; 'അവരുടെ ഇടയിൽ ഒരു തൎക്കമുണ്ട്, തിരുവെല്ലാ മാവേലക്കര രെക്കും ചങ്ങനാചേരിക്കും ഇടയിൽ ആകുന്നു'

ഇട്ടു, 'ഇടുക' എന്നതിന്റെ വന്തം: [ലക്കം ൩൬൬.] ചില വിഭക്തികളുടെ പിന്നാലേയും ചേരും: ദൃ-ന്തം; 'അവൻ ഇവനിക്കിട്ടു അടിച്ചു: കുഞ്ഞിനെയിട്ട് തല്ലരുതു: വെയിലത്തിട്ടു ഉണങ്ങുന്നു.'

ഇത്തറ്റം, 'അത്തറ്റം' എന്നതിൽ നോക്കു. ഇവിടം വരെ എന്നു പൊരുൾ.

ഇത്ര, 'തന' എന്നതിൽ നോക്കു. ഇമ്മാത്രം എന്നു പൊരുൾ.

ഇത്രടം, 'ഇത്ര ഇടം' എന്നവ കൂടിയുണ്ടാകുന്നതു; ഇസ്ഥലം വരെ; ഈ സമയം വരെ എന്നു പൊരുൾ.

ഇനി, ആന്തര സപ്തമി. ഇതുമുതൽ, 'വീണ്ടും, പിന്നയും എന്നൎത്ഥം വരും, ഇതിനോടു സംബന്ധിക്കുന്ന വചനം ഭവിഷ്യത്തിലായിരിക്കെണം: ദൃ-ന്തം; 'അവൻ ഇനിയും പറെയും. ഞാൻ ഇനി വളരുകയില്ല.' നാമാധേയം ആയിത്തീരുന്നതിന്നു 'ഉള്ള, 'അത്തേ' എന്നവ ചേരും: ദൃ-ന്തം; ഇനിയുള്ള കാലം, ഇനിയത്തെത്തലമുറ.

ഇന്നു, 'ദിനം' എന്നതിൽ നോക്കു. ഈ ദിവസത്തിൽ; ഈ കാലത്തേ എന്നു പൊരുൾ വരും.

ഇന്നല, ആന്തരസപ്തമി 'ഇന്നു, തല' എന്നവയുടെ ലോപം, പിന്നത്തേ ഹല്ലു തക്കതായിരുന്നാൽ ഇരട്ടിക്കും: ദൃ-ന്തം; ഇന്നല പ്പെറ്റ പശു; 'തല' എന്നതിന്നു ഇവിടെ മുൻപു എന്നൎത്ഥം: ദൃ-ന്തം; 'തല നാൾ '

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/216&oldid=155170" എന്ന താളിൽനിന്ന് ശേഖരിച്ചത്