താൾ:A Grammer of Malayalam 1863.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൭

ആസകലം, 'അശേഷം' എന്നതിനോടു അന്വയത്തിലും പ്രയോഗത്തിലും അൎത്ഥത്തിലും ഒക്കുന്നു.

ആദ്യം, ആദ്യത്തിൽ എന്നതിന്നു പകരം, ആന്തരസപ്തമി.

എങ്കിൽ, ചൊല്ലുക എന്നൎത്ഥമാകുന്നു 'എങ്കുക' എന്ന പഴയ വചനത്തിന്റെ വൎത്തമാനകാലലന്തം സംശയഭാവം കൂടാതെ സംഭാവനയെക്കാണിക്ക അതിന്റെ പ്രയോഗം. ദൃ-ന്തം; 'അവൻ വന്നെങ്കിൽ ഞാൻ പോകാം. [൩൭൦ - ൩൭൨ ലക്കങ്ങളിൽ നോക്കു]. 'എങ്കിൽ' എന്നതിനോടു ഓ എന്ന അവ്യയം ചേരുമ്പോൾ അതു ചോദ്യത്തെയും മനോവികാരത്തെയും മറ്റും കാണിക്കും. ദൃ-ന്തം; അവൻ വന്നെങ്കിലോ [വന്നെങ്കിൽ എങ്ങനെ,] ഹാ അവൻ ജീവിച്ചെങ്കിൽ [എത്ര നന്ന.]

൧. എങ്കിലും, രണ്ടു വാക്യങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ അവ തമ്മിൽ വിപരീതഭാവമാകുന്നു എന്നു കാണിക്കുന്നു. ദൃ-ന്തം; അവൻ ഇനിക്കു ശത്രുവാകുന്നു; എങ്കിലും ഞാൻ അവന്നു ദോഷം ചെയ്കയില്ല [ശത്രുക്കളോടു ദോഷം ചെയ്കയാകുന്നു നടപ്പു എന്നു ഭാവം.]

൨. എങ്കിലും സമാനസംബന്ധമായിരിക്കുന്ന മൊഴികളുടെ പിന്നാലേ ആവൎത്തിച്ചു വരുമ്പോൾ ഓ എന്നതിനോടു അൎത്ഥത്തിലും പ്രയോഗത്തിലും ഒക്കുന്നു. എന്നാൽ അതു പറയുന്ന കാൎ‌യ്യത്തിന്റെ സ്വഭാവ സംശയത്തെയും ഇതു പറയുന്ന ആളിന്റെ മനോസംശയത്തെയും കാണിക്കും. ദൃ-ന്തം; 'രാജാവു എങ്കിലും മന്ത്രി എങ്കിലും വരും' [രണ്ടിൽ ആരായാലും മതി:] 'രാജാവോ മന്ത്രിയോ വരും' [അവരിൽ ആരെന്നറിഞ്ഞില്ല.]

൩. എങ്കിലും വിഭക്തികളെയോ വചനാധേയങ്ങളെയോ പിന്തുടൎന്നു ഒറ്റായി വരുമ്പോൾ കാൎ‌യ്യം ഒക്കുന്ന പല സംഗതികളിൽ ഒന്നിനെത്തിട്ടപ്പെടുത്തും: ദൃ-ന്തം; സദ്യെക്കു ശേഷക്കാരെ എങ്കിലും വിളിക്കെണം [മറ്റുള്ളവരെയും വിളിപ്പാനുള്ളതാകുന്നു] സേവിച്ചെങ്കിലും കാൎ‌യ്യം സാധിക്കുന്നതു വൈഭവം, [മറ്റൊരു വഴിയിലും ഒത്തില്ലെങ്കിൽ.]

എങ്ങ, എങ്ങും, 'കൈ' എന്നതിൽ നോക്കു.

എങ്ങനെ 'അങ്ങനെ' എന്നതിൽ നോക്കു.

എത്തറ്റം 'അത്തറ്റം' എന്നതിൽ നൊക്കു. [എവിടം വര എന്നൎത്ഥം.]

എത്ര 'തിന' എന്നതിൽ നോക്കു.

എത്രിടം 'എത്ര' എന്നതിനോടു 'ഇടം' എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നതും 'വര' എന്നതു ആന്തരമായി എതുവര എന്നൎത്ഥം വരുന്നതുമാകുന്നു.

എനൂ എന്ന പൃഛ്ചകത്തിന്നു ചിലപ്പോൾ എന്തുകൊണ്ടു എന്നൎത്ഥം വരുന്നതാകയാൽ അങ്ങനത്ത പടുതിയിൽ ആന്തര പ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/212&oldid=155166" എന്ന താളിൽനിന്ന് ശേഖരിച്ചത്