താൾ:A Grammer of Malayalam 1863.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൬

വെള്ളം പൊങ്ങി. 'അതുകൊണ്ടു, ആകയാൽ' എന്നവ തമ്മിലുള്ള വ്യത്യാസം അതു കാരണകാൎ‌യ്യങ്ങൾ തമ്മിലുള്ള അടുത്ത സംബന്ധത്തെയും ഇതു അകന്ന സംബന്ധത്തെയും കാണിക്കുന്നതും അതു മുൻപിലത്തെ വാക്യത്തിലെ സംഗതി മുഴുവനും എങ്കിലും അതിൽ ഏതാനും എങ്കിലും കാരണമായി വരുമ്പോഴും ഇതു വാക്യം മുഴുവനും കാരണമായി വരുമ്പോൾ മാത്രവും പ്രയോഗിക്കപ്പടുന്നതു തന്നേ: ദൃ-ന്തം; 'മഴ പെയ്തു, അതുകൊണ്ടു കൃഷിക്കു ദോഷമില്ല എന്നു പറഞ്ഞാൽ മഴ പെയ്തതുകൊണ്ടു കൃഷിക്കു ഗുണമാകുന്നു എന്നും കൃഷി ദോഷത്തിന്നു മഴകാരണമല്ല എന്നും അൎത്ഥം വരുന്നു. എന്നാൽ 'മഴ പെയ്തു ആകയാൽ കൃഷിക്കു ദോഷമില്ല' എന്നതിന്നു മഴ പെയ്തതു കാരണത്താൽ കൃഷിക്കു ഗുണമാകുന്നു എന്നു മാത്രം പൊരുൾ തിരിയും.

ആയതുകൊണ്ടു, 'അതുകൊണ്ടു' എന്നതിനോടു എല്ലാറ്റിലും ഒക്കുന്നു.

ആയി, 'ആക' എന്നതിന്റെ വന്തവും 'ഇട്ടു, കൊണ്ടു' എന്ന സഹായ വന്തങ്ങളെ ചേൎക്കുന്നതുമാകുന്നു. ഷഷ്ഠിയും സംബോധനയുമൊഴിക ശേഷമുള്ള എല്ലാ വിഭക്തികളുടെയും നന്തത്തിന്റെയും പിന്നാലെ വരുന്നതും മനോഭാവത്തെ കാണിക്കുന്നതുമാകുന്നു. ദൃ-ന്തം; 'നീ ഇനിക്കായി ഒരു വാക്കു പറെയെണം, ഞാനായിട്ടു അവന്നു ഒരു പുസ്തകം കൊടുത്തു: അവൻ മരിപ്പാനായിക്കോണ്ടു നടക്കുന്നു. 'ആയിട്ടു' എന്നതു ചിലപ്പോൾ അന്യ പൊരുളുകളേ സംബന്ധിച്ചു പ്രതിഭാവത്തെ സൂചിപ്പിക്കും: ദൃ-ന്തം; 'ഞാൻ ആയിട്ടു ക്ഷമിച്ചു [മറ്റൊരുത്തനായിരുന്നു എങ്കിൽ ക്ഷമിക്കയില്ലായിരുന്നു'. അവൻ എന്നെയായിട്ടു അടിച്ചു. [പിന്നൊരുത്തരായിരുന്നു എങ്കിൽ അടിക്കുയില്ല]'

ആണ, സത്യവാചകത്തിൽ 'ആക' എന്ന ആന്തം ആന്തരമായും ആധേയം ലോപഷഷ്ഠിയിൽ ആയും അവ്യയമായിട്ടു വരും: ദൃ-ന്തം; സ്വാമിയാണ; രാജാവിനാണ; ദൈവത്തിനാണ.

ആണ്ടു, 'ആട്ടെ' എന്നതിന്റെ തത്ഭുവം എന്നപോലെ തോന്നുന്നു. 'ആട്ടെ' എന്നതു 'ആകട്ടെ' എന്നതിന്റെ ചുരുക്കമാകുന്നു. [ലക്കം. ൩൫൧.] ചില പൃച്ഛകങ്ങളോടു ചേൎന്നിട്ടു സംശയകരഭാവം വരുത്തും. ദൃ-ന്തം; 'ആരാണ്ടു [ആരോ ഒരുത്തൻ;] ഏതാണ്ടു [ഏതോ ഒന്നു;] എങ്ങാണ്ടു [എവിടയോ ഒരിടത്തു;] ആൎക്കാണ്ടു [ആൎക്കോ ഒരുത്തന്നു.']

ആനും 'ആകിൽ' എന്ന ലന്തത്തോടു ഉം എന്നതു ചേൎന്നുണ്ടാകുന്ന 'ആകിലും' എന്നതിന്റെ തത്ഭവം ദൃ-ന്തം; 'ആരാനും [ആരെങ്കിലും;] എങ്ങാനും [എവിടെ എങ്കിലും;] ഏതാനും [കുറയ;] ആൎക്കാനും [ആൎക്കെങ്കിലും] ആരാനോടും; [വല്ലവനോടും.']





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/211&oldid=155165" എന്ന താളിൽനിന്ന് ശേഖരിച്ചത്