<center.൧൭൭
'നീ പോകുന്നതിന്നു ഇനിക്കു അനുവാദവുമില്ല വിരോധവുമില്ല [അതിൽ രണ്ടിൽ ഒന്നേ വരുന്നതിനിടയുള്ളു;] 'അവൻ വൎത്തമാനങ്ങൾ ഒക്കയും വായിച്ചറികയും ചെയ്തു' [ചെയ്‌വാനുള്ളതു വായിച്ചറിക മാത്രമായിരുന്നു]. ഈ അൎത്ഥത്തിൽ ഉം എന്നതു ആവശ്യം പോലെ സാംഖ്യനാമങ്ങളോടു ചേൎന്നുവരും: ദൃ-ന്തം; 'രാജാക്കന്മാരു മൂവരും വന്നു' [മൂന്നു രാജാക്കന്മാരെയുള്ളു എന്നു സാരം]; 'അവന്റെ കണ്ണു രണ്ടും പൊട്ടിപ്പോയി; 'എന്റെ പശുക്കൾ രണ്ടും ചത്തു' [ഇനിക്കു രണ്ടു പശുക്കളേ ഉണ്ടായിരുന്നുള്ളൂ;] 'മങ്ങലശ്ശേരിൽ പറമ്പിന്റെ ആധാരം ഒന്നും പണയം വെച്ചു' [അതിനൊരാധാരമേയുള്ളൂ എന്നു താല്പൎയ്യം] പൃച്ഛകങ്ങളോടു ഉം എന്നതു ചേൎന്നു സൎവാൎത്ഥങ്ങളായി വരുന്നതും സൎവാൎത്ഥങ്ങളോടു അതു വേറുപടാതിരിക്കുന്നതും ഈ അൎത്ഥത്തിൽ തന്നേയാകുന്നു [൨൭൬] സൎവാൎത്ഥങ്ങൾ സമബന്ധമായി വരുമ്പോൾ ഉം എന്നതു ഇരട്ടിപ്പായി വരാതെയിരിക്കുന്നതിന്നു വേണ്ടി ഉണ്മാനമായിമാത്രമിരിക്കും: ദൃ-ന്തം; 'മനുഷ്യർ ഒക്കയും മൃഗങ്ങളും.'
൪൫൩. ഉം എന്നതു വിശേഷാൽ അൎത്ഥം കൂടാതെ ചില വന്തങ്ങളോടും അവ്യയങ്ങളോറ്റും അക്ഷരനിറെവിന്നായിട്ടും മാത്രം ചേരുവാറുണ്ടു: ദൃ-ന്തം; 'ഞാൻ എഴുതിയും കൊണ്ടിരുന്നു; അവൻ കുളിച്ചും വെച്ചു വരുന്നു.' അങ്ങനെ തന്നേ 'വരം അളവും ഒക്കും, അശേഷം, ഇനി, നിന്നു, പലർ' എന്നവ മുതലായതു 'വരയും, അളവും, ഒക്കയും, അശേഷവും, ഇനിയും, നിന്നും, പലൎഉം' എന്നാകുന്നതു ഉം എന്നതു ചേൎന്നാകുന്നു.
൪൫൪. ഓ എന്നതു സംബോധനയും നാമാധേയങ്ങളും ഒഴികെ ശേഷമുള്ള രൂപഭേദങ്ങളോടു ഒക്കയും ചേരുന്നതും ഉം എന്നതിന്റെ പ്രതിഭാവമായി സമഭിന്നതയെയും അനുഭിന്നതെയെയും പ്രതികൂലതയെയും കുറിക്കുന്നതും ചോദ്യത്തെയും സംശയത്തെയും മനോവികാരത്തെയും കാണിക്കുന്നതുമാകുന്നു: ദൃ-ന്തം; 'രാജാവോ മന്ത്രിയോ വരും; രാജാവു വന്നില്ല മന്ത്രിയോ വന്നു; ഞാനും എന്റെ ഭവനവുമോ ഞങ്ങൾ യഹോവായെ സേവിക്കും; നീ യെഹൂദന്മാരുടെ രാജാവാകുന്നുവോ; അവൻ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |