Jump to content

താൾ:A Grammer of Malayalam 1863.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൨

ണ്ടാക എന്നു പൊരുളായ 'അരുളുക' എന്നതു വന്തത്തോടു ചേൎന്നുവരും: ദൃന്തം: 'വേണ്ടുന്നതൊക്കയും തമ്പുരാൻ ചെയ്തരുളും' 'രാജാവു എഴുന്നെള്ളും' [ എഴുന്നരുളും.]

൪൪൨. വരിക, പോക എന്നവ മേല്പറഞ്ഞവയെപ്പോലെ തമ്മിൽ അൎത്ഥത്തിൽ ഒക്കുകയും സാഹചൎ‌യ്യങ്ങളിൽ ഭേദമായിരിക്കയും ചെയ്യുന്നു. എന്തെന്നാൽ നീക്കം പറയുന്നവന്റെയോ കേൾക്കന്നവന്റെയോ അടുക്കലോട്ടാകുന്നു എങ്കിൽ 'വരിക' എന്നും മറ്റുവല്ലിടത്തോട്ടും ആകുന്നു എന്നു വരികിൽ 'പോക' എന്നും പറയപ്പടുന്നു. സഹായവചനങ്ങളായിട്ടു വരുമ്പോൾ രണ്ടും പ്രധാന ക്രിയയുടെ ഏറ്റത്തെക്കാണിക്കും. എങ്കിലും എന്നോടൊപ്പവും നിന്നോടൊപ്പവും ആയിത്തീരുന്നതിനുള്ള ഏറ്റത്തിന്നു 'പോക' എന്നതുംപ്രയോഗിക്കപ്പടെണം: ദൃ--ന്തം; '[നമ്മോടു കൂടെ വരുവാൻ] അവൻ പഠിച്ചുവരുന്നു:' '[നമ്മെക്കവിഞ്ഞു] ഇവൻ പഠിച്ചുപോകുന്നു.' അങ്ങനെ, തന്നേ നന്മയായിട്ടുള്ള ഏറ്റത്തെപ്പറ്റി 'വരിക' എന്നതും ചീത്തയായുള്ളതിനെസ്സംബന്ധിച്ചു 'പോക' എന്നതും പ്രയോഗിക്കപ്പടെണം: ദൃ-ന്തം, 'അച്ചെറുക്കൻ നന്നായി വരുന്നു' 'ഇപ്പെണ്ണു ചീത്തയായിപ്പോകുന്നു? പിന്നെയും 'വരിക' 'പോക' എന്നവ ഏറ്റത്തെക്കാണിക്കുന്നതിൻവണ്ണം 'തീരുക' എന്നതു തികവിനെക്കുറിക്കുന്നു: ദൃന്തം; 'ആ വീടു പണിതുവരുന്നു' 'ഇതു പണിതു തീൎന്നു.'




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
4 / 4
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/197&oldid=155148" എന്ന താളിൽനിന്ന് ശേഖരിച്ചത്