കിട്ടിയേനം എന്നതു തെളിവാക്കിപ്പറയുമ്പോൾ 'നീ ചോദിച്ചാൽ കിട്ടി എന്നു പറയാം' എന്നായിത്തീരും. ഏനമേ എന്നതു ഏനേ എന്നു ചുരുങ്ങും: ദൃ-ന്തം; വന്നേനമേ-വന്നേനെ.
൪൨൨. 'ആക' എന്നതു 'കഴിക' എന്നതിന്റെ അൎത്ഥത്തിൽ അന്തത്തോടു ചേൎന്നിട്ടു ആധീനതയെക്കാണിക്കുന്നതിന്നായിട്ടു വരും. കൎത്താവു പ്രഥമയിൽ നില്ക്കുമ്പോൾ ക്രിയെക്കു മറ്റൊരുത്തന്നുള്ള ആധിനതയെയും ചതുൎത്ഥിയിൽ ആകുമ്പോൾ തനിക്കുതന്നേയുള്ളു. ആധിനതയെയും കാണിക്കും. 'ആകും' എന്ന ഭവിഷ്യകാലരൂപം 'ആം' എന്നു ചുരുങ്ങുകയും ചെയ്യും: ദൃ-ന്തം; 'ഞാൻ പോകാം'; അവൻ വരാം എന്ന പറഞ്ഞിരിക്കുന്നു; ഞങ്ങൾ പോകായിരുന്നു; നിനക്കു വരാം; അവൎക്കു എഴുതിയിരിക്കും.
൪൨൩. സൂക്ഷ്മം വരുത്തിപ്പറയുമ്പോൾ പ്രഥമ പ്രധാന വചനത്തിന്റെ കൎത്താവും ചതുൎത്ഥി സഹായ വചനത്തിന്റെ കൎത്താവും ആകുന്നു. എന്തെന്നാൽ 'ആന്തം പ്രയോഗിക്കപ്പടുന്നതു ആധാരത്തിന്നും ആധേയത്തിന്നും കൎത്താക്കൾ വെവ്വേറായിരിക്കുമ്പോൾ ആകുന്നു (ലക്കം ൩൫൬) ആകയാൽ 'ഞാൻ പോകാം' എന്നതു മുഴുവനാക്കിപ്പറയപ്പടുമ്പോൾ 'ഞാൻ പോക നിനക്കു ആകും' എന്നും ഇനിക്കു പോകാം എന്നതു 'ഞാൻ പോക ഇനിക്കു ആകും' എന്നും ആയിത്തീരും. പ്രയോഗത്തിങ്കൽ പ്രഥമ കൂടിവരുന്ന രൂപം വാഗ്ദത്തം ചെയ്യുന്നതിന്നും ചതുൎത്ഥികൂടിവരുന്നതു അനുവാദം കൊടുക്കുന്നതിന്നും ആയിട്ടു പറഞ്ഞുവരുന്നു. ദൃ-ന്തം; ഞാൻ ഒരു പുസ്തകം തരാം ഇനിയും അവന്നു പോകാം ചതുൎത്ഥിയിൽ നില്ക്കുന്നതു ആത്മസ്ഥാനനാമമായിരുന്നാൽ തനിക്കുതാൻ അനുവാദം കൊടുക്കുന്നതല്ലായ്കകൊണ്ടു മറ്റുള്ളവരുടെ വിരോധമില്ലെന്നു കാണിക്കും: ദൃ-ന്തം; ഇനിക്കു എഴുതാം; ഞങ്ങൾക്കു വരാം.'
൪൨൪. 'വേണ്ടുക' എന്നതിന്നു 'ആവശ്യമാക' 'അപേക്ഷിക്ക' എന്നു പൊരുൾ ആകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |