താൾ:A Grammer of Malayalam 1863.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൨

ആയിരിക്കും' എന്നവ ചേരും. ദൃ-ന്തം; വന്നിട്ടുണ്ടായിരുന്നു' വന്നിട്ടുണ്ടായിരിക്കും; വരുന്നുണ്ടായിരുന്നു; വരുന്നുണ്ടായിരിക്കും; വന്നിട്ടില്ലായിരിക്കും; വരുന്നില്ലായിരുന്നു. ഈ സമാസരൂപങ്ങൾക്കു ൪൧൩-വതു ലക്കത്തിൽ കാണിച്ചിരക്കുന്ന ഭാവഭേദങ്ങൾ ഒക്കയും വരും: ദൃ-ന്തം; അവൻ കൊച്ചീക്കു പോയിട്ടുണ്ടു' എന്നു വല്ലപ്പോഴും ഒരിക്കൽ പോയ ഓൎമ്മ മനസ്സിൽ ഉണ്ടായിരുന്നാൽ പറയാം. 'പോയിട്ടുണ്ടായിരുന്നു' എന്നു പറയുമ്പോൾ പോയിട്ടുള്ള ഓൎമ്മ വിട്ടു പോയി എന്നു ഭാവം വരും. ചിലപ്പോൾ പോയിട്ടുണ്ടായിരുന്നു' എന്നതിന്നു തിരിച്ചു വന്നു എന്നും സാധിക്കും. പോയിട്ടു തിരിച്ചു വരാതെയിരിക്കുമ്പോൾ തന്നെ പോയതിനാൽ വരുമെന്നു വിചാരിച്ചിരിക്കുന്ന സാദ്ധ്യത്തിന്റെ നിശ്ചയക്കുറവിനെക്കാണിക്കുന്നതിന്നു വേണ്ടിയും 'പോയിട്ടുണ്ടായിരുന്നു' എന്നു പറയും. പിന്നെയും 'എഴുതീട്ടുണ്ട്' എന്നു പറഞ്ഞാൽ മറുപടി കിട്ടീട്ടില്ല എന്നും കിട്ടുമെന്നു നിശ്ചയിച്ചിരിക്കുന്നു എന്നും ഭാവം വരും. 'എഴുതീട്ടുണ്ടായിരുന്നു' എന്നുള്ളതിന്നു മറുപടി കിട്ടീട്ടില്ല എന്നും കിട്ടുമൊ എന്നു സംശയമാകുന്നു എന്നും പൊരുൾ വരും. 'ഇട്ടി കൊല്ലത്തിനു പോകുന്നുണ്ടു' എന്നു പറയുന്നതിൽ പറച്ചിൽകാരന്റെ ഇപ്പോഴത്തെ വിചാരത്തെക്കാണിക്കുന്നതാകയാൽ പോകുന്ന സംഗതിയെ ഉറെപ്പോടു വചനിക്കുന്നു. 'പോകുന്നുണ്ടായിരുന്നു' എന്നതിൽ പറച്ചിൽകാരന്റെ മുൻപിലത്തെ വിചാരം അറിയിക്കുന്നതാകകൊണ്ടു ഇപ്പോൾ ആയതിന്നു ചിലമാറ്റം വന്നിട്ടുണ്ടായിരിക്കുമെന്നുള്ള സംദേഹഭാവം വരുന്നു. 'ആയിരിക്കും' എന്നതു സംദേഹഭാവം കാണിക്കുന്നതിന്നു മാത്രം പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'അവൻ വന്നിട്ടുണ്ടായിരിക്കും; നീ നോക്കുന്നില്ലായിരിക്കും'.

൪൧൭. ഇരിക്ക എന്നതു സഹായ വചനമായിട്ടു വരുമ്പോൾ സ്വയഭാവത്തിൽ വന്തത്തോടും പ്രതിഭാവത്തിൽ ആന്തത്തോടും രണ്ടു ഭാവത്തിലുമുള്ള നന്തങ്ങളോടും ചേരും: ദൃ-ന്തം; 'എഴുതിയിരുന്നു, എഴുതിയിരിക്കുന്നു, എഴുതിയിരിക്കും, എഴുതാതിരിക്കുന്നു, എഴുതുവാനിരിക്കുന്നു, എഴുതായ്‌വാനിരിന്നു' ഇവയെല്ലാം ക്രിയയെ സംബന്ധിച്ചു ക്രിയാകൎത്താവിന്റെ അവസ്ഥയെക്കാണിക്കുന്നതിന്നായിട്ടു പ്രയോഗി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/187&oldid=155137" എന്ന താളിൽനിന്ന് ശേഖരിച്ചത്