ജകത്തെ കുറിക്കുന്നു 'അവൎക്കു ഒരു രാജാവു അല്ല' എന്നു അവൎക്കു പല രാജാക്കന്മാരുണ്ടെന്നു അറിയിക്കുന്നു.
൪൧൩. ആകുന്നു എന്നതിന്റെ ഭൂതം 'ആയിരുന്നു' എന്നും ഭവിഷ്യം 'ആയിവരും' എന്നുമാകുന്നു. 'ആയിരിക്കും' എന്നതു സന്ദേഹഭാവത്തിന്നു മാത്രം പ്രയോഗിക്കപ്പടുന്നു. 'ആയി' 'ആകും' എന്നവ ആകുക എന്നതു സംഭവ വചനമാകുമ്പോഴേ വരു. 'അല്ല' എന്നതിന്റെ ഭൂതം 'അല്ലാഞ്ഞ' 'അല്ലായിരുന്നു' എന്നും ഭവിഷ്യം 'അല്ലായിരിക്കും' എന്നും ആകുന്നു. പിന്നെയും 'ആകുന്നു, അല്ല' എന്നവ ക്രിയയുടെ ഗുണത്തെ താല്പൎയ്യപ്പടുത്തിക്കാണിക്കുന്നതിന്നു വാച്യനാമത്തോടു ചേൎന്നുവരും: ദൃ-ന്തം; 'ഞാൻ എഴുതുകയാകുന്നു; വായിക്കയല്ല.' ഭൂതവും ഭവിഷ്യവും ത്രികാലങ്ങലോടു സംബന്ധിച്ചും വരും: ദൃ-ന്തം; വന്നായിരുന്നു, വരുന്നായിരിക്കും, വരുമായിരുന്നു, വരുന്നില്ലായിരിക്കും. ത്രികാലങ്ങളിൽ ഏതെങ്കിലും തനിച്ചു പ്രയോഗിക്കപ്പടുംപോൾ ക്രിയയുടെ സംഭവത്തെക്കുറിച്ചു പറച്ചില്ക്കാരന്റെ തൽക്കാല വിചാരത്തെക്കാണിക്കും. അതിനോടു 'ആയിരുന്നു' എന്നു ചേരുമ്പോൾ അവന്റെ വിചാരം കഴിഞ്ഞതായിരുന്നു എന്നും 'ആയിരിക്കും' എന്നു കൂടുമ്പോൾ അവന്റെ വിചാരം വരുവാനിരിക്കുന്നേയുള്ളു എന്നും കാണിക്കുന്നു: ദൃ-ന്തം; 'അവൻ വരും' എന്നു പറഞ്ഞാൽ അവൻ വരും എന്നു ഞാൻ വിചാരിക്കുന്നു എന്നും 'അവൻ വരുമായിരുന്നു' എന്നതിന്നു അവൻ വരുമെന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |