താൾ:A Grammer of Malayalam 1863.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൪

പറഞ്ഞ മനുഷ്യൻ' ഞാൻ കേറിയ കുതിര: ആലപ്പുഴെക്കു പോകുന്ന തോടു.' ൩൮൫ ആധാരവും ആധേയവും തമ്മിലുള്ള സംബന്ധം പലവകയായി വരുന്നതാകയാൽ നിശ്ചയിക്കപ്പട്ട സംബന്ധമിന്നതെന്നു പലപ്പോഴും സംശയമായിത്തീരുന്നതിനിടയുണ്ടു: ദൃ-ന്തം; 'വെട്ടിയ കൈ' എന്നു തനിച്ചു നിന്നാൽ 'കൈ' എന്നതു വെട്ടുന്നതിനുള്ള കൎത്താവോ, കൎമ്മമോ, ആയുധമോ, എന്നു നിശ്ചയപ്പടുത്താകുന്നതല്ല. എന്നാൽ അങ്ങനെയുള്ള സംശയങ്ങളെ ഒഴിക്കുന്നതിനുള്ള പ്രധാന വഴികൾ ഈ താഴെ വരുന്നവയാകുന്നു.

(൧) ക്രിയയോടു സംബന്ധിക്കുന്ന മറ്റും ചില സംഗതികളെ കൂട്ടി പറയുന്നതു: ദൃ-ന്തം; 'ഞാൻ പിച്ചാത്തികൊണ്ടൂ വെട്ടിയ കൈ; അവൻ ചരക്കുകൊടുത്ത അടവുകാരൻ.'

(൨) ആധാരത്തോടു കൎത്താവിന്റെ സംബന്ധത്തിൽ ചേരുന്ന ക്രിയകളെ മറുപകരം പ്രയോഗിക്കുന്നതു: ദൃ-ന്തം; വെട്ടിയ കൈ. കൊടുത്ത അടവുകാരൻ എന്നവെക്കു പകരം; വെട്ടുകൊണ്ട് കൈ; വാങ്ങിച്ച അടവുകാരൻ.'

(൩) അവ്യയങ്ങളെകൊണ്ടു കുറിക്കപ്പടുന്ന സംബന്ധങ്ങൾക്കു ആ അവ്യയങ്ങളിൽ പലതിനെയും ക്രിയെക്കു മുപു വെച്ചു പറയുന്നതു: ദൃ-ന്തം; 'ഞാൻ കൂടെ പൊയ മനുഷ്യൻ; അവൻ പുറത്തു കേറിയ കുതിര' എന്നാൽ ഈ പ്രയോഗം ചില അവ്യയങ്ങളെ സംബന്ധിച്ചേകൊള്ളൂ: ദൃ-ന്തം; 'ഞാൻ കുറിച്ച പറഞ്ഞ മനുഷ്യൻ എന്നതിൽ 'കുറിച്ചു' എന്നതു പറയുന്നതിനോടു മനുഷ്യനുള്ള സംബന്ധത്തെയല്ല പറയുന്നതിന്റെ വിശേഷണത്തെത്തന്നെ കാണിക്കുന്നു.

(൪) മുറെക്കു വേണ്ടുന്ന വിഭക്തിയോടും അവ്യയത്തോടും കൂടെ വൃഛകങ്ങളേയും ജ്ഞാപകയവസ്ഥയോടു കൂടെ ഓകാരത്തെയും ആധേയത്തിന്നു പകരം പ്രയോഗിക്കയും ആധാരത്തിങ്കൽ നിശ്ചയകരത്തെ നിറുത്തുകയും ചെയ്യുന്നതു: ദൃ-ന്തം; 'ഞാൻ ആരെക്കുറിച്ചു പറഞ്ഞുവോ അവൻ വന്നിരിക്കുന്നു; നിന്നോടു ആരു തൎക്കിച്ചുവോ ആ വിദ്വാൻ ഇവിടെയുണ്ട്; ഞാൻ ഏതുകുതിരയുടെ പുറത്തുകേറിയോ അതു ചത്തുപോയി; എന്നോടു ഏതു പുസ്തകത്തെ അവൻ വാങ്ങിച്ചുവോ, ആ പുസ്തകം ഇത്വരെയും ഇനിക്കു കിട്ടിയില്ല.

൩൮൬. നാമാധേയങ്ങളുടെ നില അവെക്കാധാരമായിരിക്കുന്ന നാമങ്ങളോടു ചേൎന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/169&oldid=155117" എന്ന താളിൽനിന്ന് ശേഖരിച്ചത്