താൾ:A Grammer of Malayalam 1863.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൭

എന്നതു വരുന്ന ലകാരാന്തധാതുക്കൾക്കു മുൻപിലത്തെ അക്ഷരം ദീൎഘമായിരുന്നാൽ ലകാരത്തിന്നു പകരം രകാരം വരികയും ഹ്രസ്വമായിരുന്നാൽ ലകാരം ഇരട്ടിക്കയും ചെയ്യും: ദൃ-ന്തം; 'നോൽക്കുക-നോരു ഏൽക്കുക-ഏരു നിൽക്കുക നില്ലു.

൩൪൫ താൻ എന്നതിനോടു ചേരുന്ന രൂപം ഭവിഷ്യകാലത്തിന്റെ കാരം നീങ്ങി ശേഷിക്കുന്നതാകുന്നു: ദൃ-ന്തം; 'പോകും-പോകു; ഇരിക്കും-ഇരിക്കു'. പ്രതിഭാവത്തിന്നു ആ യ്ക ആയ്ക്കു എന്നവ ചേരും: ദൃ-ന്തം; എഴുതായ്ക്കു. എഴുതായ്ക്കു.

൩൪൬. നിങ്ങൾ എന്നതിനോടു ചേരുന്ന സ്വയഭാവ രൂപം ഭൂതകാലത്തിന്റെ കാരം നീങ്ങി ഇർ ംരംൻ എന്നവ ചേൎന്നുണ്ടാകുന്നവയാകുന്നു: ദൃ-ന്തം; 'നടക്കു-നടക്കുവിൻ-നടക്കുവീൻ. വരു-വരുവിൻ-വരുവീൻ'. വകാരം കൂടിയിരിക്കുന്നതു സന്ധിക്കായിട്ടു ആകുന്നു. ചുരുക്കത്തിന്നായിട്ടു ഉകാരം ലോപിക്കയും ഉണ്ടു: ദൃ-ന്തം; നടക്കുവിൻ-നടക്കീൻ. വരുവിൻ-വരീൻ. പിന്നയും ക്കുവീൻ എന്നതു പ്പീൻ എന്നും ചുരുങ്ങും: ദൃ-ന്തം; നടക്കിവീൻ-നടപ്പിൻ; പഠിക്കുവീൻ പഠിപ്പീൻ; എന്നാൽ ക്ക എന്നതു ധാതുവിൽ ഉഴ്പട്ടതായിരുന്നാൽ ഈ മാറ്റം വരികയില്ല: ദൃ-ന്തം; പ്രതിഭാവത്തിന്നു ആതു എന്നതിനു പകരം ആയ്വീൻ എന്നു വരും: ദൃ-ന്തം; നടക്കാതു നടക്കായ്‌വീൻ എഴുതാതു-എഴുതായ്‌വീൻ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/152&oldid=155098" എന്ന താളിൽനിന്ന് ശേഖരിച്ചത്