താൾ:A Grammer of Malayalam 1863.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൮

൩൨൮. വചനത്തിന്നു നിരാധാര നില എന്നും പരാധാര നില എന്നും രണ്ടു നിലകൾ ഉള്ളതിൽ വേറുവിട്ടു ആധാരം കൂടാതെ വചനം താനെ നിൽക്കുംപോൾ നിരാധാര നിലയും അതിനു മറ്റോരാധാരം വേണ്ടുന്ന ആധേയമായി വരുംപോൾ പരാധാര നിലയും ആകുന്നു നിരാധാരനിലെക്കു ജ്ഞാപകയവസ്ഥ എന്നും ആശകയവസ്ഥ എന്നും രണ്ടു അവസ്ഥകൾ ഉണ്ടു.

ജ്ഞാപകയവസ്ഥ

൩൨൯. ജ്ഞാപകയവസ്ഥ ഒരു കാൎ‌യ്യം ഇന്ന പ്രകാരമാകുന്നു എന്നുള്ള നിനവിനെ അറിയിക്കുന്നതാകുന്നു: ദൃ-ന്തം; അവൻ സ്നേഹിക്കുന്നു; അവൾ സ്നേഹിക്കപ്പെടുന്നു; ജ്ഞാപകയവസ്ഥെക്കു ഭൂതം, വൎത്തമാനം, ഭവിഷ്യം എന്നിങ്ങനെ മൂന്നു കാലങ്ങൾ ഉണ്ടു.

൩൩൦. ഭൂതകാലം, വചനം ഒക്കുന്നതു കഴിഞ്ഞ കാലത്തിൽ ആയിരുന്നു എന്നു കാണിക്കുന്നു. അതിന്നു പൂൎവകാലമെന്നും പേരുണ്ടു: ദൃ-ന്തം; 'ഞാൻ എഴുതി, അവർ വായിച്ചില്ല. വൎത്തമാന കാലം, വചനം ഒക്കുന്നതു പറയുന്ന സമയമായ തൽക്കാലത്തിൽ ആകുന്നു എന്നു കാണിക്കുന്നു: ദൃ-ന്തം; 'ഞങ്ങൾ എഴുതുന്നു; നിങ്ങൾ വായിക്കുന്നില്ല'. ഭവിഷ്യകാലം, വരുവാനിരിക്കുന്ന കാലത്തിൽ വചനം ഒക്കുന്നു എന്നു കാണിക്കുന്നതാകുന്നു. അതു ഭാവികാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/143&oldid=155089" എന്ന താളിൽനിന്ന് ശേഖരിച്ചത്