താൾ:A Grammer of Malayalam 1863.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧o൨
ആചാരവാക്കു


൨൯o. ആചാര വാക്കിൽ പുരുഷാർത്ഥങ്ങളും നിശ്ചയകരങ്ങളും മറ്റും തങ്ങളുടെ മുറെക്കുള്ള അർത്ഥം വിട്ടു ചില വിശേഷ പ്രയോഗങ്ങൾ ഉള്ളവയായിരിക്കുന്നതും അല്ലാതെ അവെക്കു പകരം മറ്റും പലതര മൊഴികൾ പ്രയോഗിക്കപ്പടും:ദൃ-ന്തം; നാം എന്നതു ഞാൻ എന്നുള്ള അർത്ഥത്തിലും; താൻ, തങ്ങൾ, നിങ്ങൾ, എന്നവ നീ എന്നതിനു പകരവും; അവൻ എന്നുള്ള അർത്ഥത്തിൽ അവർ, അയാൾ, അദ്ദേഹം, അവിടെ, അങ്ങു, അങ്ങുന്നു എന്നവയും പ്രയോഗിക്കപ്പടുന്നു.

൨൯൧. ആത്മസ്ഥാനത്തിൽ ഞാൻ, എന്നതു കൂടാതെ നാം, നമ്മൾ, ഇവിടെ, ഇവിടുന്നു, ഇങ്ങു, ഇങ്ങുന്നു, ഇവൻ, ംരംയ്‌വൻ. എന്നവ മുതലായിട്ടു അനേകം വാക്കുകൾ വരും. ചില പടുതിയിൽ 'ഞാൻ' എന്നതു അഹംഭാവ വാക്കു ആകകൊണ്ടു അതിനു പകരം, 'ഇവിടെ' എന്നതു മുതലായിട്ടു നിശ്ചയകര ഇകാരത്തോടു ചില നാമങ്ങൾ കൂട്ടി പറക നടപ്പായിരിക്കുന്നു. ഇവിടെ എന്നതും ഇങ്ങു എന്നതും പറച്ചിൽക്കാരനും കേഴ് വിക്കാരനും ഒരു പോലെ ബഹുമാനം ഉള്ളതാകുന്നു. വിരൂപ വിഭക്തികളിൽ അവെക്കു പ്രത്യേക രൂപങ്ങൾ ഉണ്ടു. ദ്വിതീയയിൽ 'ഇങ്ങോട്ടു ഇവിടോട്ടു' എന്നും ത്രിതിയയിൽ ഇവിടെ ഇങ്ങോട്ടു എന്നും, ചതുർത്ഥിയിൽ ഇവിടെ ഇങ്ങെന്നും, പഞ്ചമിയിൽ 'ഇവിടനിന്നു, ഇങ്ങുനിന്നു' എന്നും; ഷഷ്ഠിയിൽ ഇവിടുത്തെ, ഇങ്ങത്തെ എന്നും ഇങ്ങനെവരും. ഇവിടുന്നു (ഇവിടനിന്നു), ഇങ്ങുന്നു (ഇങ്ങുനിന്നു) എന്നവ 'ഇവിടെ, ഇങ്ങു' എന്നവയിലും അധിക ആചാരവും ബഹുമാനവും ഉള്ള വാക്കുകളാകുന്നു. ഇവൻ, ഇയാൾ, ഈ ആളുകൾ എന്നവ മുതയായ്‌വ ക്ഷീണഭാവമുള്ള വാക്കുകളാകുന്നു: ദൃ-ന്തം; 'ഇവനെ ബോധിപ്പിച്ചിട്ടു ഉപകാരം എന്തു.' ഈ ആളുകൾ എന്നവ മുതലായ് വ ക്ഷീണ ഭാവമുള്ള വാക്കുകളാകുന്നു: ദൃ-ന്തം; 'ഇവനെ ബോധിപ്പിച്ചിട്ടു ഉപകാരം എന്തു 'ഈ ആളുകൾ എളിയവരല്ലയൊ' 'ഈ ദാസിയോടു എന്തിന്നു കോപിക്കുന്നു.' പറച്ചിൽക്കാരന്റെ ഏകനാമവും വർഗ്ഗനാമവും ആത്മ സ്ഥാനമാക്കി പറകയുണ്ടു. എന്നാൽ അതു ഹീനന്മാരുടെ വാക്കാകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/127&oldid=155073" എന്ന താളിൽനിന്ന് ശേഖരിച്ചത്