താൾ:A Grammer of Malayalam 1863.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧0൧

 രം രം തു എന്നതു കുടുകേയുള്ളു. വൂതു എന്നതു രണ്ടു തര മൊഴികളോടും ഒരു പോലെ ചേരുന്നതാകുന്നു : ദൃ-ന്തം; പതുപ്പത്തു; നൂറു നൂറു നൂറീതു അമ്പതീതു, അൻപത്തൊന്നീതു ആറു വീതം, ന്നൂറുവിതം, പതിനൊന്നു വീതം.
 ൨൮൭. ക്രിയ ആവൎത്തികപ്പെടുന്ന കണക്കിനെകാണിക്കുന്നതിന്നു എണ്ണത്തോടു വട്ടം, രംഭടു തവണ പ്രാവശ്യം എന്നവ ചേൎന്നുവരും : ദൃ-ന്തം; ഒരീടു, രണ്ടുവട്ടം, നാലുതവണ, ആറുപ്രാവശ്യം, പത്തുവട്ടം, ഒരീടു എന്നതിനു മാത്രം ഒരിക്കൽ എന്നു വരും. വാച്യനാമം തന്നെഎണ്ണത്തോടു സംബന്ധിച്ചു ക്രിയയുടെ കൎമ്മമായിട്ടു വരുമ്പോൽ ആയ്തു സംഖ്യനാമത്തിൽ ഉണ്മാനമായിരിക്കും : ദ-ന്തം; 'അവൻ എന്നെ രണ്ടു (അടി) അടിച്ചു; ഞാൻ ഒന്നു(ഒരു വാക്ക) പറയട്ടെ.' ഒരെണ്ണത്തെ തന്നെ പലതായിട്ടു ആവൎത്തിച്ചു കുടുന്നതിൽ ഇരട്ടി എന്നതു ചേതം : ദൃ-ന്തം; രണ്ടിരട്ടി; അഞ്ചിരട്ടി; പതിനാറിരട്ടി.
  ൨൮൮.   എണ്ണപ്പട്ട പൊരുളുകളെ സംബന്ധിച്ചു എണ്ണത്തിന്റെ ക്രമം പറയുന്നതിൽ പരാധാര അവസ്ഥെക്ക എണ്ണത്തോടും 'ആകം, ആം ; എന്നനാമോധയവും; നിരാധാരയവസ്ഥെക്ക ആകവാൻ ആകവതു എന്നവയുടെ ചുരുക്കമാകുന്ന 'ആവൻ ആവതു' എന്നവയും ചേരും : ദൃ-ന്തം ; 'ഒന്നാം, മൂന്നാം,നാലാകുന്നാൾ' എത്രാം അദ്ധായം, ഇത്രാം വാക്യം; ഒന്നാവൻ, അഞ്ചാവൻ, എത്രാവൻ, പടിനെട്ടാവൻ; നാലാവതു, ആറാവതു, ഇത്രാവതു, മുപ്പതാവതു.നിലിംഗത്തോടു ആയ എന്ന നാമധേയം ചുരുങ്ങി അകാരമായിട്ടു ചേരുന്നതിനാൽ ഒന്നാമത്തെ എന്നിങ്ങനെ ഉണ്ടാകുന്നു. വകാരം നടപ്പുവാകിൽ മകാരമായിട്ടു മാറും : ദൃ-ന്തം , ഒന്നാമതു.
൨൮ൻ. സൎവ്വാൎത്ഥങ്ങളോടും സാംഖ്യങ്ങളോടും സമാനാത്ഥമായിരിക്കുന്ന നാമങ്ങൾക്കു സമാന വിഭക്തിയായിരിക്കും : ദൃ-ന്തം; അവൻ ഒതത്തൻ ഉണ്ടു നേരുകാരൻ.' ഞാൻ വൈദ്യന്മാരെ ചിലരെ വരുത്തി.ദുഷ്ടന്മാൎക്കു പലൎക്കു അനവധി ദ്രവ്യം ഉണ്ടു.' ,മനുഷ്യൎക്കു എല്ലാവൎക്കും  ബുദ്ധി ഒരു പോലല്ല.' ,അവൻ രാജാകന്മാരെ മൂവരെയും കണ്ടിട്ടുണ്ടു.' വൎഗ്ഗനാമത്തെ കൂട്ടമായിട്ടും സൎവ്വനാമത്തെ അതിൽ ഉൾപ്പെട്ട പൊരുളുകളിൽ ഏതാനും എന്നും മനസ്സിൽ വിചാരിച്ചുംകൊണ്ടു പറയുമ്പോൾ വൎഗ്ഗനാമം സപൂമിയിൽ ആകം : ദൃ-ന്തം , അവരിൽ ഒരുത്തൻ പശുകളിൽ രണ്ടു. പുസ്തകങ്ങളിൽ ചിലതു, മനുഷ്യരിൽപ്പലതരും, പ്രമാണികളിൽ ആരും,  കയ്യങ്ങളിൽ ഒന്നും, വിദ്വാന്മാരിൽ വല്ലവരും.'




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/126&oldid=155072" എന്ന താളിൽനിന്ന് ശേഖരിച്ചത്