താൾ:56E241.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദ്രം, ദ്വീപു (തുടൎച്ച). 11

നിലത്താൽ ചുറ്റപ്പെട്ട ജലാശയങ്ങളും ഉണ്ടു. അവയെ
എത്രയും വലിയ ഒരു കുളത്തോടുപമിക്കാം. അവെക്കു സരസ്സ്
എന്നും തടാകം എന്നും പേർ.

മനുഷ്യർ എത്രയോ ആയിരം വൎഷങ്ങൾക്കും മുമ്പെ തന്നെ
കപ്പലുകളും ഉരുക്കളും ഉണ്ടാക്കുന്ന സൂത്രം കണ്ടുപിടിച്ചു, ഒരു
ദേശത്തിലെ ചരക്കുകൾ മറ്റൊരു ദേശത്തിലേക്കു കൊണ്ടു
പോകുന്ന കാൎയ്യം സാധിപ്പിച്ചിരിക്കുന്നു. അതിന്നു കപ്പലോട്ടം
എന്നു പേർ പറയുന്നു.

ഉപരിഭാഗം വെള്ളനിലകൾക്കു ഓളങ്ങൾ
വിസ്തീൎണ്ണം സ്വല്പം ജലാശയങ്ങൾ
അത്യന്തം ആസകലം ഉപമിക്ക

7. സമുദ്രം, ദ്വീപു (തുടൎച്ച).

കഥ.

കടലിലുള്ള ദ്വീപുകളിൽ ചിലതു തീരെ തരിശുഭൂമിയാ
കുന്നു. ചിലതു ഫലവൃക്ഷങ്ങളാലും ജീവജന്തുക്കളാലും നിറ
ഞ്ഞതാണെങ്കിലും വിജനമാകുന്നു. ഈ രണ്ടാം മാതിരി ദ്വീ
പുകളിൽ ഒന്നിൽ ഒരിക്കൽ അലക്ഷന്തർ സെൽകൎക്ക് എന്നു
പേരായ ഒരു കപ്പൽക്കാരൻ നാലു സംവത്സരം പാൎക്കേണ്ടി
വന്നു. അവന്റെ കപ്പലിന്റെ മേധാവിയോടു അവന്നു രസ
ക്കേടായതിനാൽ തന്നെ ആ ദ്വീപിൽ ഇറക്കി വിട്ടേക്കണം
എന്നു അവൻ തന്നെ പറഞ്ഞു. രണ്ടു നേരത്തെ ഭക്ഷണവും
ഒരു തോക്കും കുറെ മരുന്നും ചില്ലും കുറെ വസ്ത്രങ്ങളും ഒരു
പെട്ടിയും ഒരു കത്തിയും ഒരു കോടാലിയും ഒരു വേദപുസ്ത
കവുമല്ലാതെ മറ്റു യാതൊന്നും അവൻ എടുത്തില്ല. അവിടെ
ജനങ്ങൾ ഇല്ലയായിരുന്നെങ്കിലും ഭക്ഷണത്തിന്നു വേണ്ടി എ
പ്പോഴും അദ്ധ്വാനിക്കേണ്ടിവന്നതിനാൽ ആ നേരംപോക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/19&oldid=197181" എന്ന താളിൽനിന്ന് ശേഖരിച്ചത്