താൾ:56E241.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 രണ്ടാംപാഠപുസ്തകം.

ഇത്രമാഹാത്മ്യമുള്ള ദൈവത്തെ സ്തുതിക്കുവിൻ
എത്രയും കൃപയുള്ള ദൈവത്തെ വണങ്ങുവിൻ ॥
എല്ലാമിന്നറിവാനും എല്ലാറ്റെ രക്ഷിപ്പാനും
എല്ലാരും സമരെന്നു മനസ്സിൽ നിനെപ്പാനും ॥
എല്ലാരെ കുറവേതും കൂടാതെ ഭരിപ്പാനും
ഇല്ലാരും വിചാരിച്ചാലീയൊരു ദൈവമെന്ന്യേ ॥
ശക്തിയും കരുണയും ഇത്രയുള്ളവനോടു
ഭക്തരായ് പാൎത്ഥിക്കുവിൻ കിട്ടീടും വേണ്ടതെല്ലാം ॥

സമർ എന്ന്യേ ഭക്തർ മാഹാത്മ്യം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/100&oldid=197263" എന്ന താളിൽനിന്ന് ശേഖരിച്ചത്