താൾ:56E238.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

KRISHNA AND CHRIST
COMPARED.

കൃഷ്ണൻ ക്രിസ്തു
എന്നവരുടെ താരതമ്യം.

I.

കൃഷ്ണാവതാരത്തിന്റെ
ഹേതുക്കൾ.

1. ഒരിക്കൽ അസുരകൾക്കും
ദേവകൾക്കും തമ്മിൽ യുദ്ധം ഉ
ണ്ടായപ്പോൾ രാക്ഷസന്മാരുടെ
ഗുരുവായ ശുക്രന്റെ അമ്മ മന്ത്ര
തന്ത്രാദികൾ ചെയ്തുകൊണ്ടിരു
ന്നു. അപ്പോൾ വിഷ്ണു അവളുടെ
കാൎയ്യം സാധിച്ചുപോയാൽ ത
ന്റെ ഉപായം നടക്കുകയില്ല എ
ന്നു കണ്ടിട്ടു തന്റെ ചക്രംകൊണ്ടു
അവളുടെ തല അറുത്തുകളഞ്ഞു.
ഇതു അവളുടെ ഭൎത്താവാകുന്ന
ഭൃഗു അറിഞ്ഞപ്പോൾ “നീ മൃത്യു
ലോകത്തിൽ ഏഴു ജന്മം മനുഷ്യ
നായി ജനിക്കേണം” എന്നു ശ
പിച്ചു. (മത്സ്യ പുരാണം.)

2. കൃഷ്ണൻ മനുഷ്യാവതാരം
എടുത്തു വരുന്നതിനു മുമ്പെ ഗോ
ലോകം എന്ന സ്ഥലത്തായിരു

I.

ക്രിസ്താവതാരത്തി
ന്റെ ഹേതുക്കൾ.

1. മനുഷ്യർ ദൈവകല്പന
യെ ലംഘിച്ചതിനാൽ ലോക
ത്തിൽ പാപം ഉളവായി. ഈ
പാപം ഹേതുവായിട്ടു ദൈവ
കോപവും ശിക്ഷയും പാപികളു
ടെ മേൽ വന്നു. അപ്പോൾ ദൈ
വം “സ്ത്രീയുടെ സന്തതി സൎപ്പ
ത്തിന്റെ തലയെ ചതക്കും” ഉത്പ
ത്തി 3, 15. എന്ന വാഗ്ദത്തം മനു
ഷ്യൎക്കുകൊടുത്തു. ഇതത്രെ പാ
പികൾക്കു രക്ഷിതാവിനെ കുറി
ച്ചുള്ള ആദ്യ വാഗ്ദത്തം.

2. മനുഷ്യർ ദൈവകല്പന
യെ ലംഘിച്ചു ദൈവമഹത്വമി
ല്ലാത്തവരായ്ത്തീൎന്നതുകൊണ്ടു ഈ


1

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/9&oldid=197595" എന്ന താളിൽനിന്ന് ശേഖരിച്ചത്