താൾ:56E238.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

സ്തൻ കൎത്താവു എന്നു പിതാവായ ദൈവത്തിന്റെ
മഹത്വത്തിന്നായി ഏറ്റുപറയേണ്ടതിന്നും തന്നെ.
(ഫിലി. 2, 9-11.) അതുകൊണ്ടു പ്രിയ സഹദേശിക
ളും സ്നേഹിതന്മാരും ആയുള്ളോരെ നിങ്ങൾ എല്ലാ
വരും ഈ മഹത്വം ഉള്ള യേശുക്രിസ്തനിൽ വിശ്വ
സിക്കേണമെന്നു അപേക്ഷിക്കുന്നു. എന്തുകൊണ്ടെ
ന്നാൽ മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷ
പ്പെടുവാൻ മനുഷ്യരുടെ ഇടയിൽ കൊടുക്കപ്പെട്ട വേ
റൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല. (അപോ.
പ്ര. 4, 12.) “ഈ നമ്മുടെ രക്ഷിതാവാകുന്ന ഏക
ജ്ഞാനിയായ ദൈവത്തിന്നു തേജസ്സും മഹിമയും ഇ
പ്പോഴും എന്നെന്നേക്കും ഇരിപ്പൂതാക ആമെൻ”.
(യൂദാ 25.)

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/73&oldid=197659" എന്ന താളിൽനിന്ന് ശേഖരിച്ചത്