താൾ:56E238.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

വിളിക്കയും മറ്റും ചെയ്തുകൊ
ണ്ടിരുന്നു. ഇവൻ ഊരിൽ വ
ന്നാലൊ ഊൎക്കാൎക്കു സ്വൈരം
കൊടുക്കുകയില്ല. ഗോപസ്ത്രീക
ളുടെ വീടുകളിൽ പുക്കു മോരും
പാലും കക്കും. അവിടെ കാണു
ന്ന ബാല്യക്കാരത്തികളെ കഷ്ട
പ്പെടുത്തി, വൃദ്ധസ്ത്രീകളെ ഭയ
പ്പെടുത്തും. വികൃതികുട്ടികളെ
ചേൎത്തു താൻ അവൎക്കു തലവനാ
യി നിന്നിട്ടു അവരോടുകൂടെ ഊ
രെല്ലാം പൊടി പൊടിക്കും. അ
വൻ ചെയ്ത അസംഖ്യം ദുഷ്കൎമ്മ
ങ്ങളിൽ രണ്ടു സംഗതികളെ പു
രാണങ്ങളിൽനിന്നു ദൃഷ്ടാന്തത്തി
ന്നായി എടുത്തു കാണിക്കാം.

ഒരിക്കൽ ഒരു ഇടയനും അ
വന്റെ ഭാൎയ്യയും കിടക്കയിൽ
കിടന്നുറങ്ങുമ്പോൾ, കൃഷ്ണൻ അ
വരുടെ അരികെ ചെന്നു അവ
രിരുവരുടെയും താടിയും മുടി
യും കൂട്ടികെട്ടിക്കളഞ്ഞു. അവർ
ഉണൎന്നശേഷം കൃഷ്ണനെ കുറി
ച്ചു സങ്കടം പറവാൻ നന്ദന്റെ
അടുക്കലേക്കു പോയി. അ
പ്പോൾ കൃഷ്ണനും അവന്റെ കൂട്ട
ക്കാരും വഴിയിൽ വെച്ചു ഇരെ
വളരെ പരിഹസിച്ചു.

മറ്റൊരിക്കൽ ചില ഗോപ
സ്ത്രീകൾ നദിയിൽ സ്നാനം ചെ
യ്തുകൊണ്ടിരിക്കുമ്പോൾ കൃഷ്ണൻ
അവരുടെ വസ്ത്രങ്ങളെ എടുത്തും
കൊണ്ടു കദംബ എന്ന വൃക്ഷത്തി
ന്മേൽ കയറികുത്തിരുന്നു. പി
ന്നെ അവർ അവനോടു വസ്ത്രം
ചോദിച്ചപ്പോൾ മഹാലജ്ജകര

വല്ല ഉപദ്രവവും പോക്കിരിത്ത
നവും ചെയ്തപ്രകാരം സത്യവേ
ദത്തിൽ എവിടെയും കാണുക
യില്ല.

ക്രിസ്തൻ മേൽ പറഞ്ഞ പ്രകാ
രം സല്ഗുണമുള്ള ബാലനായിരു
ന്നതുകൊണ്ടു എല്ലാവരും അവ
നെ സ്നേഹിച്ചു. ആരും ഒരി
ക്കലും അവനെ കുറിച്ചു അവ
ന്റെ അമ്മയപ്പന്മാരോടു ആവ
ലാതി പറഞ്ഞിട്ടില്ല. അവൻ
സ്വന്തമാതാപിതാക്കന്മാരോടു മ
ൎയ്യാദയായും സൌമ്യമായും പെരു
മാറിവന്നു. അവന്റെ ബാല്യ
വളൎച്ചയെ സംബന്ധിച്ചു “അ
വൻ ദൈവത്തിന്റെയും മനു
ഷ്യരുടെയും കൃപയിൽ മുതിൎന്നു
വന്നു” എന്നു സത്യവേദത്തിൽ
പറയപ്പെട്ടിരിക്കുന്നു.

യേശു, താൻ ഇഹത്തിൽ വ
ന്ന കാൎയ്യത്തെ കുറിച്ചു ചെറുപ്പ
ത്തിൽ തന്നെ ചിന്തിച്ചുകൊണ്ടി
രുന്നു. അവൻ കുട്ടിക്കളിക
ളാൽ നേരം പോക്കാതെ ദൈവ
കാൎയ്യങ്ങളെ ധ്യാനിക്കുന്നതിൽ


2*

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/19&oldid=197605" എന്ന താളിൽനിന്ന് ശേഖരിച്ചത്