താൾ:56E235.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

ണ പൂൎണ്ണനായ ദൈവം ലോകത്തിന്റെ സ്രഷ്ടാവാ
കകൊണ്ടു ലോകം ദോഷം കൂടാതെ നല്ലതായി സൃ
ഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു നാം മുമ്പെ കണ്ടിരിക്കുന്നു.
എന്നാൽ സല്ഗുണ പൂൎത്തിയും നല്ലവനുമായ ദൈവം
തന്നെ ലോകത്തെ സംരക്ഷിക്കയും ഭരിക്കയും ചെയ്യു
ന്നതുകൊണ്ടു ലോകത്തെ ആദിയിൽ സൃഷ്ടിച്ചന
ന്മെക്കും തികവിന്നും യാതൊരു ചേതവും വരുവാൻ
പാടില്ലെന്നു നിശ്ചയിക്കേണ്ടിവരും. ദൈവം സ്നേ
ഹവും എല്ലാ ജീവന്റെ ഉറവിടവുമാകുന്നു. എങ്കി
ലും ഈ ലോകത്തിൽ ഇപ്പോൾ സൂക്ഷിച്ചുനോക്കി
യാൽ പാപം കഷ്ടം എന്നീ രണ്ടു ദോഷം സ്പഷ്ട
മായികാണും. ദോഷം ജീവന്റെ വിഘ്നമാകുന്നു.
ഇങ്ങിനെ കാണുന്നതു ദൈവത്തിന്നു പുറമെ നി
ല്ക്കുന്ന കൎമ്മശക്തിയാൽ അല്ല. അല്ലെങ്കിൽ അ
സത്താകുന്നമായയാൽ വന്ന ദോഷത്തിന്റെ ഫല
മല്ല. കൎമ്മോപദേശമാകട്ടെ മായാവാദമാകട്ടെ ഈ
വിഷമ ചോദ്യത്തിന്നുത്തരം തരുന്നില്ലെന്നു മാത്രമല്ല,
ആ ചോദ്യത്തെ അധികം പ്രയാസമാക്കിത്തീൎക്കുന്ന
തേയുള്ളൂ. ഈ രണ്ടു ഉപദേശങ്ങളാൽ ആശാഭംഗം
മാത്രമെ വരികയുള്ളൂ. അതുമാത്രവുമല്ല, ദോഷം അ
വാസ്തവമാണെന്നു കൂടെ പറവാൻ പാടില്ലാത്ത
താകുന്നു. പാപം കഷ്ടം മരണം എന്നീ ജീവനസം
ബന്ധമായ കാൎയ്യങ്ങൾ വാസ്തവമെന്നു നാം അനുഭ
വിക്കുന്നുവല്ലോ. പാപത്തിന്നു ദൈവം ഹേതുഭൂത
നല്ലെന്നും പാപം മനുഷ്യന്റെ ചിത്തസ്വാതന്ത്ര്യ
ത്താൽ വന്നതാണെന്നും നാം മുമ്പുതന്നേ പറഞ്ഞി
രിക്കുന്നു. കഷ്ടമെന്നതു പാപത്തിന്റെ ഫലമാ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/76&oldid=200200" എന്ന താളിൽനിന്ന് ശേഖരിച്ചത്