താൾ:56A5728.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

'കുട്ടിയെ ഗുരുനാഥൻ പാഠം പഠിപ്പിക്കുന്നു' എന്നതിൽ കുട്ടി തന്റെ ഇഷ്ട
പ്രകാരം പഠിക്കയോ പഠിക്കാതിരിക്കയോ ചെയ്വാനുള്ള സ്വാതന്ത്ര്യം വിട്ടിട്ടു
ഗുരുനാഥന്റെ കല്പനയാൽ പഠിക്കുക എന്ന വ്യാപാരം ചെയ്യുന്നു എന്നു പഠി
പ്പിക്കുന്നു എന്ന രൂപം കാണിക്കുന്നു. അതുകൊണ്ടു കൂട്ടി എന്നതു പ്രയോജ്യ
കൎത്താവു ആകുന്നു. കൂട്ടിയെ പഠിക്കുക എന്ന പ്രവൃത്തിയിൽ പ്രവൃത്തിപ്പി
ക്കുന്ന കൎത്താവായ ഗുരുനാഥനെ പ്രയോജകകൎത്താവു എന്നു പറയും.

(3) കൎത്താവു തന്റെ ഇഷ്ടപ്രകാരം ക്രിയ ചെയ്യുന്നു എന്നു
കാണിക്കുന്ന ക്രിയാപ്രകൃതിയെ കേവലപ്രകൃതിയെന്നും
പ്രയോജകൎകത്താവിന്റെ കല്പന, നിൎബ്ബന്ധം, അപേക്ഷ
മുതലായവയാൽ പ്രയോജ്യകൎത്താവു തന്റെ പ്രവൃത്തിയിൽ
വ്യാപരിക്കുന്നു എന്നു കാണിക്കുന്ന പ്രകൃതിയെ പ്രയോജക
പ്രകൃതിയെന്നും പറയും.

കേവല
പ്രകൃതി
വരു കൊടുക്ക നില്ക്ക കളിക്ക അറിയുക പതിക്ക
പ്രയോജക
പ്രകൃതി
വരുത്തുക കൊടുപ്പിക്ക നില്പിക്ക കളിപ്പിക്ക അറിയിക്ക പതിപ്പിക്ക

(4) ബലക്രിയ, അബലക്രിയ, കേവലപ്രകൃതി, പ്രയോജ
കപ്രകൃതി എന്നു പ്രകൃതിപ്രകാരമുള്ള നാലു വിഭാഗങ്ങളിൽ
അബലക്രിയകളെല്ലാം കേവലപ്രകൃതികളും ബലക്രിയകളിൽ
ചിലവ കേവലപ്രകൃതികളും ചിലവ പ്രയോജകപ്രകൃതികളും
ആകുന്നു.

73. ധാതു കാണിക്കുന്ന വ്യാപാരം എപ്പോൾ ഉണ്ടാകുന്നു
എന്നു കാണിക്കുന്ന ക്രിയാരൂപത്തിന്നു കാലം എന്നും, അതു
എങ്ങനെ നടക്കുന്നു എന്നു കാണിക്കുന്നതിന്നു പ്രകാരം
എന്നും വ്യാപാരത്തെക്കുറിച്ചു പറയുമ്പോൾ പ്രാധാന്യം ക
ൎത്താവിന്നോ കൎമ്മത്തിന്നോ എന്നു കാണിക്കുന്ന രൂപത്തിന്നു
പ്രയോഗം എന്നും മറ്റുമുള്ള അൎത്ഥഭേദങ്ങളെ കാണിപ്പാ
നായിട്ടു പ്രകൃതിയോടു ഓരോ പ്രത്യയങ്ങൾ ചേൎക്കും.

4

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/65&oldid=197335" എന്ന താളിൽനിന്ന് ശേഖരിച്ചത്