താൾ:56A5728.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

അവൻ
അവൾ
അവർ ഇവൻ
ഇവൾ
ഇവർ ഇഷ്ടൻ
ഇഷ്ട
ഇഷ്ടർ പ്രിയൻ
പ്രിയ
പ്രിയർ

(i) ബഹുവചനത്തിൽ ലിംഗഭേം കാണിക്കുന്ന രൂപങ്ങൾ ഇല്ലാത്തതു
കൊണ്ടു ഈ വിധബഹുവചനങ്ങളെ അലിംഗബഹുവചനം എന്നു
പറയും.

(ii) ലിംഗഭേദം കാണിപ്പാൻ മാർപ്രത്യയം ചേൎക്കും.

ഇഷ്ടൻ — ഇഷ്ടന്മാർ, പ്രിയൻ — പ്രിയന്മാർ, വല്ലഭൻ-വല്ലഭന്മാർ.
ഇഷ്ട — ഇഷ്ടമാർ, പ്രിയ — പ്രിയമാർ, വല്ലഭ — വല്ലഭമാർ.

(iii) അന്ത്യവൎണ്ണം ഏതായാലും സുബുദ്ധിനാമങ്ങളിൽ മാർ വരും, നാരി
മാർ, ഭാൎയ്യമാ, നമ്പൂരിമാർ, തള്ളമാർ, ബ്രാഹ്മണന്മാർ.

57. അർകൾ, അവർകൾ, കൾമാർ (= ക്കന്മാർ) ഇങ്ങ
നെ രണ്ടു ബഹുവചനപ്രത്യയങ്ങൾ ചേൎത്തു ബഹുവചനം
ഉണ്ടാക്കും.

അർകൾ. ദേവർകൾ, ശിഷ്യർകൾ, അരചർകൾ.

അവർകൾ. രാജാവവർകൾ, തമ്പുരാനവർകൾ, സായ്വവർകൾ

കൾമാർ. ഗുരുക്കന്മാർ, രാജാക്കന്മാർ, പെങ്ങന്മാർ, പിതാക്കന്മാർ, തമ്പ്രാ
ക്കന്മാർ

പരീക്ഷ. (53–57)

1. വചനപ്രത്യയങ്ങളും അവക്കുണ്ടാകുന്ന വികാരങ്ങളും വിവരിക്കുക.
2. മരങ്ങൾ, ആങ്ങള, പെങ്ങന്മാർ, ഗുരുക്കന്മാർ ഇവയുടെ രൂപസിദ്ധിയെ
വിവരിക്കുക. 3. (i) ബ്രാഹ്മണന്മാരും, ബ്രാഹ്മണിമാരും, (ii) വല്ലഭന്മാരും,
വല്ലഭമാരും, (iii) പ്രിയന്മാരും, പ്രിയമാരും ഇവരെ കുറിക്കുന്ന ഒരേ ബഹുവ
ചനരൂപം പറക. 4. നായ്ക്കൾ, ജാക്കൾ, പൂവുകൾ, തെരുവുകൾ, ചിത്രങ്ങൾ,
മക്കൾ ഇവയുടെ ഏകവചനം എഴുതുക; വേറെ ബഹുവചനരൂപങ്ങൾ ഉണ്ടെ
ങ്കിൽ അവയെയും എഴുതുക. 5. ദാരങ്ങൾ, ജനങ്ങൾ, കളത്രങ്ങൾ ഇവയുടെ
ലിംഗവും വചനവും പറക. 6. വിണ്ണോർ, വാനോർ, മറയവർ ഇവയുടെ
രൂപസിദ്ധിയെ വിവരിക്കുക. 7. ഞാൻ, നീ, അവൻ, താൻ ഇവയുടെ ബഹു
വചനങ്ങളെ പറക.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/55&oldid=197325" എന്ന താളിൽനിന്ന് ശേഖരിച്ചത്