താൾ:56A5726.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

12. അഭ്യാസം.

1. കുട്ടി വന്നു പലകമേൽ ഇരുന്നു തന്റെ പാഠങ്ങളെ പഠിച്ചു. 2, കുട്ടി
യെ കണ്ടു അമ്മ അത്യന്തം സന്തോഷിക്കുന്നു. 3. ഗുരുവിനെ കണ്ടു ശിഷ്യൻ
എഴുനീറ്റു ഭക്തിയോടെ നമസ്കരിച്ചു. 4. പണിക്കാരൻ പശുക്കളെ ആല
യിൽ കൂട്ടിപ്പോയി. 5. വേടൻ, നരിക്കുട്ടിയെ തന്റെ കുടിയിൽവെച്ചു വള
ൎത്തി. 6. കുട്ടികൾ തങ്ങളുടെ അമ്മയച്ഛന്മാരെ ബഹുമാനിക്കേണം.

(1) ഈ വാക്യങ്ങളിലെ ക്രിയാപദങ്ങളെ എടുത്തു അവയിൽ ഓരോന്നു
സകൎമ്മകമോ, അകൎമ്മകമോ എന്നു കാരണത്തൊടു കൂടി ഉത്തരം പറക. (2)
ആറു അകൎമ്മകക്രിയകളെ പറക. (3) ആറു സകൎമ്മകക്രിയകളെ പറക.
(4) മേൽവാക്യങ്ങളിലെ ആഖ്യം, ആഖ്യാതം, കൎമ്മം ഇവയെ പറക. (5) കൎമ്മ
മുള്ള വാക്യങ്ങളിലെ ആഖ്യാതം എന്തു ക്രിയയായിരിക്കും?

11. പരീക്ഷ.

1. കൎമ്മം എന്നാൽ എന്തു? 2. കൎമ്മം ആവശ്യമായ്വരുന്ന മറ്റു ക്രിയകൾ ഏവ?
3. സകൎമ്മകം അകൎമ്മകം എന്ന പദങ്ങളെ വ്യാഖ്യാനിക്ക. 4. സകൎമ്മകക്രിയ
അകൎമ്മകക്രിയ ഇവ തമ്മിൽ വ്യത്യാസം എന്തു? 5. കൎമ്മത്തെ ആശ്രയിച്ചു
വരുന്ന ക്രിയക്കു എന്തു പേർ? 6. സംബന്ധക്രിയയെ ആശ്രയിച്ചു വരുന്ന
നാമം കൎമ്മം തന്നെയോ? 7. കൎമ്മത്തിന്നും ആഖ്യാതപൂരണത്തിന്നും തമ്മിൽ
വ്യത്യാസം എന്തു?

പന്ത്രണ്ടാം പാഠം.

വാക്യം, ആകാംക്ഷ, അദ്ധ്യാഹാരം,
സംക്ഷിപ്തവാക്യം, ലുപ്തവാക്യം.

47. വാക്യത്തിലേ പ്രധാനഭാഗങ്ങളായ ആഖ്യ, ആ
ഖ്യാതം, കൎമ്മം എന്നിവയെ മുൻകഴിഞ്ഞ പാഠങ്ങളിൽ വി
വരിച്ചുവല്ലോ. ഇപ്പോൾ വാക്യം എന്തെന്നു പറയാം.

48. വിചാരം പൂൎണ്ണമായി വരത്തക്കവണ്ണം ചേൎത്ത വാ
ക്കുകളുടെ കൂട്ടത്തിന്നു വാക്യം എന്നു പേർ. ( §2. നോക്കു.)

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/39&oldid=196306" എന്ന താളിൽനിന്ന് ശേഖരിച്ചത്