താൾ:39A8599.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 389

തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്ന. ആ ക്കണക്കുകൾ കൊടുത്തയക്കും എന്ന
കഴിയുന്നത മുൻമ്പെ കൊറെ ദിവസത്തിന്റെ താമസം വെണ്ടിവരും. എന്നാലും ആ
ക്കണക്കുകൾ വഴിപൊലെ എഴുതിതീർക്കണം എന്ന നാം കല്പന കൊടുത്തപ്രകാരം
തീർന്ന ഉടനെ തങ്ങളെ ആളെ കയിൽ കൊടുക്കാറാകയും ചെയ്യാം. എന്നാൽ കൊല്ലം
973 ആമത മെടമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത അപിരീൽ മാസം 14 നു
എഴുതിയത.

890 I

1044 ആമര രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി സ്സായ്പു
അവർകൾ സലാം. എന്നാൽ തങ്ങൾ വടകരഇൽ കണ്ടു എന്നുള്ള പ്രസാദം നമുക്ക
ഉണ്ടായപ്പൊൾ മഴികഇല്ലെ ചുങ്കക്കണക്കകൾ കമിശനർ സായ്പുമാർക്ക കൊടുത്തയച്ചു
എന്നു നാം പറഞ്ഞതിനുത്തരം ഇന്നു രാവിലെ എത്തിയതിൽ ബഹുമാനപ്പെട്ട സർക്കാര
നിരുവംകൊണ്ട അതിൽ ഉള്ള അവസ്ഥ കൊടുത്തയച്ചു എന്ന തങ്ങൾക്ക ബൊധി
പ്പിക്കെണ്ടതിന കുമിശനെർ സ്സായ്പുമാർ അവർകൾക്ക തക്കത കണ്ടിട്ടും ഉണ്ടായത
തങ്ങൾക്ക അറിഇക്കെണ്ടതിന നമുക്ക കല്പിക്കയും ചെയ്തു. ആയതിന്റെ ഉത്തരം വന്ന
ഉടനെ തങ്ങൾക്ക ബൊധിപ്പിച്ചു എന്നുണ്ടാകപ്പെടുകയും ചെയ്യും. എന്നാൽ കൊല്ലം 973
ആമത മെടമാസം 4 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 14 നു
എഴുതിയത.

891 I

1045 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി
സായ്പു അവർകൾ സലാം. എന്നാൽ വടകര ദൊറൊഗ നമുക്ക എഴുതി അയച്ചതിന്റെ
പെർപ്പ ഇതിനൊടകൂട കൊടുത്തയച്ചിരിക്കുന്ന. ഇക്കാരിയത്തിൽ ഉള്ള വിവരങ്ങൾ
ഒക്കയും നമുക്ക അറിഇക്കയും വെണ്ടിഇരിക്കുന്ന. എന്നാൽ കൊല്ലം 973ആമത മെടമാസം
6 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 16 നു എഴുതിയത.

892 I

1046 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാ
അവർകൾ സലാം. എന്നാൽ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. മയ്യഴിഇൽ ചുങ്കക്കാരിയം കൊണ്ട രാജശ്രീ കുമിശനെർ സാഹെബ അവർകൾക്ക
നിരുപിപ്പാൻ സർക്കാരിൽ ബൊധിപ്പിച്ചിരിക്കുന്ന. മറ്റുപടി വന്ന ഉടനെ എഴുതി
അയക്കാമെന്നെല്ലൊ സാഹെബ അവർകൾ എഴുതി അയച്ചത. ചുങ്കക്കാര്യം പ്രെത്യെകം
നമുക്ക ഉള്ളതാകുന്ന എന്നും അപ്പ്രകാരം തന്നെ സർക്കാറ കുമ്പിഞ്ഞി കടാക്ഷം
ഉണ്ടായിട്ട മരിയാദിപൊലെ ആക്കിത്തരണം എന്ന നാം അപെക്ഷിച്ചിട്ടും ഉണ്ടല്ലെ.
സായ്പു അവർകളെ കൃപയുണ്ടായിട്ട കല്പന വരുത്തി തരികയും വെണമെന്ന
അപെക്ഷിച്ചിരിക്കുന്ന എന്നാൽ കൊല്ലം 973 ആമത മെടമാസം 6 നു എഴുതിയത
ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 17 നു മെടമാസം 7 നു വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/449&oldid=201141" എന്ന താളിൽനിന്ന് ശേഖരിച്ചത്