താൾ:39A8599.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 303

വിരൊധിപ്പാൻന്തക്കപ്രകാരം വകച്ചക്കാര 25 വെങ്കിടിശ്വര പട്ടരും ഞാങ്ങള രണ്ട രണ്ട
ആളും കൂട പൊയി പട്ടര അപ്പറമ്പിന്റെ പടിഞ്ഞാറെ കൊള്ളുമ്മിൽ യിരുന്ന ഞാങ്ങള
വിരൊധിപ്പാൻ പറഞ്ഞയക്കയും ചെയ്തു. പൊരക്ക പണി എടുക്കുന്നതിന്നും കെണറ
കെട്ടുന്നതിനും ഞാങ്ങള വിരൊധിക്കയും ചെയ്തു. ആയതല്ലാതെകണ്ട മറ്റ ഒരു കാരിയം
ഞാങ്ങൾ ചെയ്തിട്ടും ഇല്ലാ. എന്നാൽ വൃർശ്ചിക മാസം 30 നു എഴുതിയ മുറിന്റെ പെർപ്പ
ധനു മാസം 2 നു ദെശൈമ്പ്ര 14 നു വന്നത.

699 H& L

858 ആമത രാജമാന്ന്യ രാജശ്രീ ബെമ്പായി സമസ്ഥാനത്തിങ്കലെക്ക എത്രയും
ബെഹുമാനപ്പെട്ട ഗെവണർ ഡെങ്കൻ സാഹൈപ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാ
തിരി ഉദയവർമ്മ രാജാവ അവർകൾ സല്ലാം. എന്നാൽ ധനുമാസം 2 നു നാം മൊന്തൊൽ
വന്ന സുപ്രഡെണ്ടൻ പീലി സായ്പി അവർകളും ആയി കണ്ടാറെ നമ്മൊട പീലി
സായ്പി അവർകൾ പറഞ്ഞത കുമിശനർ സാഹെപ്പവകളെ കല്പന വന്നിരിക്കുംന്നു.
മയ്യ്യഴിയിൽ ഇരിക്കുന്ന ബ്രൊൻ സായ്പു രാജാവ അവർകളുമായി ഇപ്പൊൾ വിവാദം
ഉണ്ടായ അതിരിന്റെ കാരിയം തിർത്ത കൊടുപ്പാൻ കല്പന വന്നിരിക്കുന്നു എന്ന പീലി
സായ്പി അവർകൾ നമ്മൊട പറകകൊണ്ട അക്കാരിയം നമുക്കു വളരെ പ്രസാദമാകയും
ചെയ്തു. അക്കാരിയത്തിന്ന കൊറയ ദിവസം കഴിഞ്ഞിട്ട നാം പീലിസായ്പി അവർകൾ
പാർക്കുന്നതിന്റെ സമീപം അയ്യ്യുര വന്ന പാർത്ത വിവാദം തിർക്കയും ചെയ്യ്യാം.
അപ്രകാരം പീലിസായ്പി അവർകളൊട നാം പറകയും ചെയ്തു. നമ്മുടെ അപെക്ഷ
ആകുന്നത നമുക്ക അവകാശം ഉള്ളെടത്തൊളം നാം അടക്കി വരെണം അതിലധികം
പൊകയും ഇല്ലാ. വിശെഷിച്ച നമ്മുടെ അതിരിൽ വെറെ ഒരുത്തര വരികയും ഇല്ലാ.
ഇപ്രകാരം ബെഹുമാനപ്പെട്ട സറക്കാര കുമ്പിണി കൃപ നമൊട ഉണ്ടന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ഇപ്പൊൾ നാം വിരൊധിച്ച വിരൊധം അവിടുന്ന എടുത്തിരി
ക്കുംന്നു. എല്ലാക്കാരിയത്തിന്നും കൃപ ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം
973 ആമത ധനുമാസം 2 നു എഴുതിയത ധനു 3 നു ദെശെമ്പ്ര 15 നു വന്നത. ഉടനെ
പെർപ്പാക്കിക്കൊടുത്തത.

700 H & L

859 ആമത മഹാരാജശ്രീ ബെഹുമാനപ്പെട്ട ബെമ്പായിലെ ഗെവണർ ഡെങ്കിനി
സാഹെപ്പവർകൾക്ക ഇരിവയിനാട്ട നാരങ്ങൊളി നമ്പ്യാര എഴുതിയതിന്റെ പെർപ്പ.
എന്നാൽ എന്റെ ജെമ്മം മറ്റുള്ള തറവാട്ടുകാര അനുഭവിക്കും പ്രകാരംമ്പൊലെ എന്റെ
നടപ്പിന കൊടുപ്പാനും നികുതി ഉറുപ്പ്യ ദെവെശൻ പണ്ടാരി എന്നെക്കൊണ്ട മുന്നാൻ
നിപ്പാൻ ഒത്തിരുന്നു എന്നുള്ള അവന്റെ മുഖാന്തരമായിട്ട ഗെഡുവായിട്ട കൊടുപ്പാൻ
അനുസരിക്കെണ്ടതിന്നും ബെഹുമാനപ്പെട്ട ഗെവനർ സാഹപ്പവർകളെ ദെയാവ ഉണ്ടായി
വരികയും വെണം. ശെഷം നാട്ടിൽ വല്ല ക്രമമല്ലാത്തെ കാരിയം ചെയ്തു എന്ന വരികിൽ
ബെഹുമാനപ്പെട്ട സറക്കാരുടെ കല്പനപ്രകാരംനിന്ന പൊറുക്കയും ചെയ്യ്യും. എന്ന
കൊയിമസ്താനത്തിൽ നിലക്കുംന്നെ അവർകളൊടകൂട ചെല്ലെണമെന്ന കല്പിച്ചാൽ
പൊകാതെ ഇരുന്നാൽ എന്റെ ജെമ്മം ബെഹുമാനപ്പെട്ട കുബഞ്ഞിയുടെ രെ
ക്ഷത്തൊടകൂട പെഴ ആയിട്ട കൊടുപ്പാൻ ആകുന്നു. വിശെഷിച്ച കണ്ടിയാംമ്പെള്ളി
ചാത്തുവും ചാലയാടൻ കണ്ണൻ എന്ന പറയുംന്നവനും അവര എന്റെ അതിരിക്കൽ
വന്നാൽ അത അല്ലാതെകണ്ട മറ്റ ഒരു പ്രകാരമെങ്കിലും എന്റെ പറ്റിൽ ആയാൽ നെരും

25. വകച്ചൽക്കാരൻ? പാട്ടാളി? or in temples, tax gatherer—ഗുണ്ടർട്ട്. ഗു നിഘണ്ടുവിൽ പാട്ടമാളി
കാണുക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/363&oldid=200974" എന്ന താളിൽനിന്ന് ശേഖരിച്ചത്