താൾ:34A11416.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നീയും കൂടിയാനെന്റെ കാരിയക്കാര
ചന്നണമരക്കൂട്ടപ്പൊയ്യയില്
നമ്മക്ക് കടുമ്മയിപ്പൊകവെണം
പടക്കൊപ്പ നല്ലൊണം കൂട്ടിക്കൊളെ 870
കാടറ് കുറച്ച്യപ്പണിക്കമ്മാറ
കടുമ്മയിത്തെടി വരുത്തിക്കെണം
ചന്നണമരക്കൂട്ടപ്പൊയ്യയില്
തീയമ്പും കൊണ്ടൊറ നിത്തിക്കെണം
അന്ന കുളിച്ചും ബെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം
തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പെ
കുഞ്ഞി കടുമ്മയിത്താ എനക്ക് 880
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ
ഊയിഅറവൂല എന്റെ ബന്തു
ചന്നണമരക്കൂട്ടപ്പൊയ്യയില
പടക്കായിറ്റെല്ലെ നിങ്ങൾ പൊഉന്നത്
ഞാനിപ്പളെന്തെല്ലാം വെണ്ടും ബന്തു
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പ
ചന്നണമരക്കൂട്ടപ്പൊയ്യയില്
ഞാനൊ പടക്കായി പൊയൊണ്ടാല്
ഞാനൊ അവിട മരിച്ചെങ്കിലും 890
എന്റെ ചവ ആനെ കുഞ്ഞിക്കുമ്പെ
തെക്കതിരുനുമ്പിലെത്തിക്കെണെ
പറഞ്ഞിറ്റനിക്കുആനെടഉഇല്ല
ഞാനൊ കടുമ്മയിപ്പൊട്ടെക്കുഞ്ഞനെ
തെക്ക തിരുനുമ്പ കണ്ണനു ആന്
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നൊറ്
അന്നടത്താലെ നടന്നവറ്
പൊയ്യയിലങ്ങനെ ചെല്ലുന്നെരം
അഞ്ഞൂറകമ്പടിച്ചൊറ്റുകാറും 900
പെരിമ്പടക്കൊയിലവാണ തമ്പുരാനും
പൊയ്യയിലങ്ങനെ കുടീക്കിന്
പെരിമ്പടക്കൊയില വാണ തമ്പുരാനൊ
വെള്ളാനക്കഴുത്തെരി കൂടിക്കിന്
അന്നെരം ചെന്നുഅല്ലൊ കുഞ്ഞങ്ങള്
കണ്ണാലെ കണ്ടീന തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ

32

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/94&oldid=200712" എന്ന താളിൽനിന്ന് ശേഖരിച്ചത്