താൾ:34A11416.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

വറത്താനം കെട്ടൊ നീ കാരിയക്കാര
കീഅയിന്നൊരിനായര വന്നൊണ്ടിറ്റ്
കുന്നമ്മലൊമന കുമ്പ ഉഞ്ഞന 330
ഉടുപ്പാനും തെപ്പാനും കൊടുത്തുപൊലും
തട്ടാരങ്കാണാരക്കാരിയക്കാരൻ
ഇരിപത്തിരണ്ടെണ്ണം നായിമാരെയും
വറത്താന അറിയാനയച്ചിന ഞാനെ
കീഅയിന്ന വന്നൊരി നായരാന്ന
ഇരിപത്ത് രണ്ടിനെയും കൊന്നുപൊലും
തട്ടാരങ്കാണാരങ്കാരിയക്കാരൻ
ചട്ട്വമറിച്ച ഓനെ കെട്ടിനപൊലും
പടികൊണിയൊടും കൂട്ടി കെട്ടിപ്പൊലും
കുന്നമ്മലൊമന കുഞ്ഞികുമ്പ 340
അത്തായം ബാരികൊടുത്തിന പൊലും
പെരിമ്പടകൊയില് വാണെ തമ്പുരാനോ
തിരുമുഖം വടിന തമ്പുരാന
തിരുകണ്ണം ചൊര കലങ്ങീക്കിന
നീരാട്ടപള്ളി കയിയ്ന്നില്ല
അമരെത്ത പക്കം കയിയ്ന്നില്ല
അരുളിചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അഞ്ഞൂറകമ്പടിച്ചൊറ്റുകാറെ
നമ്മളെ കല്ലറിയിന്നാഅ്ന്നത് 350
ആയിതകൊപ്പൊക്കെടുത്തൊളീനെ
വെഗങ്കടുമ്മയിക്കാരിയക്കാര
കുന്നമ്മലെ വീട്ടിന പൊകവെണം
നായരെ കൂട്ടി ഈട14 കൊണ്ട്വൊരണം
കെട്ടുആന്നായരക്കിട്ടില്ലെങ്കിൽ
നായര പെടിവെച്ചകൊന്നൂടിനെ
കടുമ്മയിപ്പൊഅണം കാരിയക്കാര
അത്തുരം കെട്ടുള്ള കാരിയക്കാരൻ
ആയിതകൊപ്പൊടെ പൊരുന്നൊറ്
അന്നടത്താലെ നടന്നൂട്ടിറ്റ 360
കുന്നമ്മലെ വീട്ടിന പൊരുന്നൊറ്
കുന്നുമ്മലെ വീട്ടിന ചെല്ലുന്നെരം
തെക്കതിരുനുമ്പ കണ്ണനു ആനെ
കുന്നുമ്മലൊമന കുമ്പ ഉഞ്ഞനും
ഒപ്പരം കുഞ്ഞികുടിക്കുന്നൊറ്
കണ്ണാലെ കണ്ടിന കുഞ്ഞികുമ്പ
കണ്ടിനൊ കണ്ടിനൊ നിങ്ങള് ബന്തു
പെരിമ്പടകൊയിലുവാണ തമ്പുരാന്റെ

19

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/81&oldid=200694" എന്ന താളിൽനിന്ന് ശേഖരിച്ചത്