താൾ:34A11416.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുളിച്ചിറ്റ കഞ്ഞി കുടിക്ക കണ്ണ 110
ഉടനെ പറയിന്ന കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
ഇരിപത്ത രണ്ടെണ്ണം ചങ്ങാതിക്ക്
ആള്ക്ക് മൂന്നായിച്ചരിയളക്ക്
അത്തുരം കെട്ടുള്ള പെറ്റൊരമ്മയൊ
ആള്ക്ക് മൂന്നായിച്ചരിയളന്ന്
അയപ്പിച്ചിറ്റെല്ലാരും12 പൊരുന്നെരം
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
എന്റെ പുതക്കാറ് ചങ്ങാതിയെളെ
എന്റെ ചവത്തിനൊടയതാനെ 120
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
കുളിച്ചിറ്റ കഞ്ഞി കുടിച്ചി കണ്ണൻ
പായും കയിയും സൊകം വരുത്തി
ഒരി തീനാൽ വെത്തില തീനും തിന്ന്
തന്റെ എടത്തതും വലത്തതുആയി
കൊടമലത്തെണ്ടെക്ക പൊഅ്ന്നല്ലെ
ചൊതിക്ക്ന്നന്നെരം പെറ്റൊരമ്മ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
എവിടപ്പൊറപ്പാട് കുഞ്ഞിക്കണ്ണ
പറയിന്നിണ്ടന്നെരം കുഞ്ഞിക്കണ്ണൻ 130
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
കൊടമലത്തെണ്ടക്ക് പൊന്ന ഞാനൊ
ഉടനെ പറയിന്ന പെറ്റൊരമ്മ
എടൊട്ടും പൂങ്കാവി കുഞ്ഞിക്കണ്ണ
പാമ്പൂരിക്കുന്നിന് നീ പൊയിറ്റ്
പാട പറഞ്ഞതും കളവ കണ്ണ
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
പതിനായിരം പണം കാണമിട്ടതും 140
പതിനായിരം നെല്ല കാണമിട്ടതും
അടുത്ത മകരത്തിലാനെന്റെമ്മെ
നമ്മളെ പൂങ്കാവിക്കെട്ടി വരും
അത്തുരം വാക്ക് പറയൂഞ്ചീത്
അന്നടത്താലെ നടന്ന് കണ്ണൻ
കണ്ണങ്കുടമലച്ചെല്ലുന്നല്ലെ
കൊടമലത്തെണ്ടല് തെണ്ടി കണ്ണൻ
അവിട കുറഞ്ഞൊന്നും പാറ്ത്താരെ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
തമ്മടൊഞ്ചാത്തുവുന്തയിരപ്പനും 150

154

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/216&oldid=200916" എന്ന താളിൽനിന്ന് ശേഖരിച്ചത്